കോവിഡ് 19 പ്രതിസന്ധികള്‍ക്ക് പിന്നാലെ ഒമാനിലെ പ്രവാസികള്‍ക്ക് തിരിച്ചടിയായി സ്വദേശിവത്കരണവും. സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ വിദേശികളെയും പിരിച്ചുവിട്ടു കൊണ്ടുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സ്വദേശിവത്കരണത്തിനാണ് ഒമാന്‍ ഭരണകൂടം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ ഒമാന്‍ ഭരണകൂടം ധനകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.
സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ വിദേശ ജീവനക്കാരെയും ഘട്ടംഘട്ടമായി പിരിച്ചുവിടും. പകരം ഒമാന്‍ പൗരന്മാരെ ആ തസ്തികകളില്‍ നിയമിക്കും. ജൂലൈ മാസത്തോടെ ഈ പദ്ധതി നടപ്പാക്കാനാണ് ധനകാര്യ മന്ത്രാലയത്തിന് ലഭിച്ച നിര്‍ദേശം. ഒമാനിലെ സര്‍ക്കാര്‍ മേഖലയില്‍ മുപ്പത് ശതമാനത്തോളം വിദേശികള്‍ ഉണ്ട്. ഭൂരിഭാഗവും മലയാളികളാണ്.
Read more
സ്വകാര്യമേഖലയിലും ഒമാന്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കുകയാണ്. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശ തൊഴിലാളികളെ അവരവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കാം. ഈ ഒഴിവുകളിലേക്ക് സ്വദേശികളെയാവും നിയമിക്കുക. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന മലയാളികളുടെ എണ്ണം ഗണ്യമായി കൂടും.