ഈ വര്‍ഷം ഈദ് ആഘോഷവും ഒത്തുകൂടലുകളും മറ്റും ഒഴിവാക്കി വീടുകളില്‍ തന്നെ എല്ലാവരും സമയം ചെലവഴിക്കണമെന്ന് ഖത്തര്‍ ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി സഹ അദ്ധ്യക്ഷന്‍ ഡോ. അബ്ദുല്ലതീഫ് അല്‍ ഖാല്‍ ആഹ്വാനം ചെയ്തു. കോവിഡ് 19 സാഹചര്യം കണക്കിലെടുത്താണ് ഈ ആഹ്വാനം.
“ഖത്തറില്‍ കോവിഡ് വ്യാപനം അതിന്റെ ഉയര്‍ന്ന ഘട്ടത്തില്‍ തന്നെയാണ്. ഈ വര്‍ഷത്തെ ഈദ് വ്യത്യസ്തമായി എല്ലാവരും അവരവരുടെ വീടുകളിലിരുന്ന് ആഘോഷിക്കണം. അനിവാര്യ സാഹചര്യങ്ങളില്‍ മാത്രം പുറത്തിറങ്ങുക. അതോടൊപ്പം സാമൂഹിക അകലം പാലിക്കാനും മറ്റു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ശ്രദ്ധിക്കുക.” ഡോ. അബ്ദുല്ലതീഫ് അല്‍ ഖാല്‍ അറിയിച്ചു.
Read more
സാമൂഹിക വ്യാപനമടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയാണ് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇടയില്‍ കോവിഡ് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.