കോവിഡ് ബാധിച്ച് മലയാളി നഴ്സ് റിയാദില്‍ മരിച്ചു. കൊല്ലം ചീരങ്കാവ് സ്വദേശിനി ലാലി തോമസ് (54) ആണ് മരിച്ചത്. റിയാദിലെ ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ സ്റ്റാഫ് നേഴ്സായിരുന്നു ലാലി.
രണ്ടു ദിവസം മുമ്പ് കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇവരില്‍ പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് പരിശോധനാഫലം പോസിറ്റീവ് ആണെന്നു തെളിഞ്ഞത്. ഇന്നലെ രാത്രി ശ്വാസതടസ്സത്തെ തുടര്‍ന്ന് അനക്കമില്ലാതായതോടെ ഭര്‍ത്താവ് അടുത്തുള്ളവരുടെ ആംബുലന്‍സിന് ബന്ധപ്പെട്ടിരുന്നു. ആരോഗ്യ വിഭാഗം ജീവനക്കാരെത്തിയാണ് മരണം സ്ഥിരീകരിച്ചത്.
Read more
തോമസ് മാത്യു പണിക്കരാണ് ഭര്‍ത്താവ്. ഏക മകള്‍ മറിയാമ്മ നാട്ടിലാണ്. സൗദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ മലയാളി ആരോഗ്യ പ്രവര്‍ത്തകയാണ് ലാലി.