ഗള്‍ഫ് നാടുകളില്‍ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സംഘടനകളുടെ നീക്കം അനിശ്ചിതത്വത്തില്‍. ഒരേസമയം വലിയൊരു സംഘം നാട്ടിലെത്തുമ്പോള്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാകുമെന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍വീസുകള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്.
ആഴ്ചയില്‍ നാല്‍പ്പത് വിമാനത്തിലേറെ കൈകാര്യം ചെയ്യാനാവില്ലെന്ന് കേരളം അറിയിച്ചതായാണ് കെ.എം.സി.സി. നേതാക്കള്‍ പറയുന്നത്. വന്ദേഭാരത് മിഷന്റെ ഭാഗമായും നിരവധി പ്രവാസികളാണ് ദിനംപ്രതി നാട്ടിലെത്തുന്നത്. പ്രവാസികള്‍ക്കായി യു.എ.ഇ കെ.എം.സി.സി റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് തുടക്കത്തില്‍ രണ്ട് സര്‍വീസുകളാണ് പ്രഖ്യാപിച്ചത്.
Read more
ദുബായ് കെ.എം.സി.സി. യുടെ പക്കല്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന അയ്യായിരത്തിലേറെ പേരുടെ വിവരങ്ങളാണ് ഇപ്പോഴുള്ളത്. അബുദാബി കെ.എം.സി.സിയില്‍ പതിനായിരത്തിലേറെ പേരാണ് ടിക്കറ്റിനായി പേര് നല്‍കിയിരിക്കുന്നത്. എംബസിയുടെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെ മാത്രമാണ് ചാര്‍ട്ടേഡ് വിമാനത്തിലും പരിഗണിക്കുന്നത്. സ്‌പൈസ് ജെറ്റിനാണ് ചാര്‍ട്ടേഡ് സര്‍വീസുകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.