കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുത്താനൊരുങ്ങി കുവൈറ്റ്. ജൂണ്‍ 30 ചൊവ്വാഴ്ച മുതല്‍ കര്‍ഫ്യൂ സമയം രാത്രി എട്ടുമണി മുതല്‍ രാവിലെ അഞ്ചുമണിവരെയാക്കും. നിലവിലിത് വൈകിട്ട് ഏഴുമണി മുതല്‍ രാവിലെ അഞ്ചുമണി വരെയാണ്.
അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് രാജ്യം ശ്രമിക്കുന്നത്. ഇതിലെ രണ്ടാംഘട്ടമാണ് ജൂണ്‍ 30 മുതല്‍ ആരംഭിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ 30 ശതമാനം ജീവനക്കാരുമായി സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കും. റൊട്ടേഷന്‍ അടിസ്ഥാനത്തിലാവും ജീവനക്കാര്‍ക്ക് ജോലിക്കെത്താന്‍ നിര്‍ദേശം നല്‍കുക. അവന്യൂസ്, മറീന, സൂഖ് ശര്‍ഖ് തുടങ്ങിയ മാളുകള്‍ 30 ശതമാനം ശേഷിയില്‍ തുറന്നു പ്രവര്‍ത്തിക്കും.
Read more
അതേസമയം, ജലീബ് അല്‍ ശുയൂഖ്, മഹബൂല, ഫര്‍വാനിയ എന്നിവിടങ്ങളിലെ ഐസൊലേഷന്‍ മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ തുടരും. വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തിന്റേതാണ് ഈ തീരുമാനങ്ങള്‍.