പ്രവാസികള്‍ക്കായി യു.എ.ഇ, കെഎംസിസി ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും. ജൂണ്‍ ഒന്നിന് ഷാര്‍ജ അഴീക്കോട് മണ്ഡലം കെ.എം.സി.സി യുടെയും ജൂണ്‍ രണ്ടിന് ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സി.യുടെയും വിമാനങ്ങളാണ് സര്‍വീസ് നടത്തുക. റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്കാണ് സര്‍വീസ്.
സ്‌പൈസ്‌ജെറ്റ് കമ്പനിയുടെ വിമാനത്തില്‍ 1250 ദിര്‍ഹം ഈടാക്കിയാണ് യാത്രക്കാരെ കൊണ്ടു പോവുക. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ പ്രത്യേക ബസുകളില്‍ റാസല്‍ഖൈമയില്‍ എത്തിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. 160 യാത്രക്കാര്‍ വിമാനത്തിലുണ്ടാകും.
Read more
വിവിധ എമിറേറ്റുകളിലെ കീഴ്ഘടകങ്ങളുടെ കീഴില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും വിമാനങ്ങള്‍ കേരളത്തിലേക്ക് പുറപ്പെടുന്നതാണ്. വിമാന സര്‍വീസ് ലഭ്യമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹമാന്‍, ജന.സെക്രട്ടറി നിസാര്‍ തളങ്കര, ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് കോഓര്‍ഡിനേറ്റര്‍ ഫൈസല്‍ അഴീക്കോട് എന്നിവര്‍ അറിയിച്ചു.