വന്ദേഭാരത് മിഷന്‍; ലണ്ടനില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് വിമാനം

വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടത്തില്‍ ലണ്ടനില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് വിമാനം സര്‍വീസ് നടത്തും. ഈ മാസം 18, 24, 30 തിയതികളിലാണ് ഡല്‍ഹി വഴി കൊച്ചിയിലേക്ക് സര്‍വീസ് അനുവദിച്ചിരിക്കുന്നത്. അതേസമയം ഈ മാസം 21- ന് ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്ക് പ്രഖ്യാപിച്ചിരുന്ന പ്രത്യേക വിമാനം പുതിയ ലിസ്റ്റില്‍ ഇല്ല.

ടിക്കറ്റുകള്‍ എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നിന്നും നേരിട്ടാണ് എടുക്കേണ്ടത്. എംബസിയുടെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കേ ബുക്കിംഗ് സാധ്യമാകൂ. ഒസിഐ കാര്‍ഡ് ഉള്ളവരില്‍ യാത്രാനുമതിയുള്ള നാലു വിഭാഗക്കാര്‍ക്കു മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ.

Read more

ടിക്കറ്റ് ബുക്കിംഗില്‍ എംബസി അനുവര്‍ത്തിച്ചിരുന്ന മുന്‍ഗണനാക്രമം പാലിക്കാന്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റിലൂടെ യാത്രക്കാര്‍ പ്രത്യേക സത്യവാങ്മൂലം നല്‍കണം. ഇതിലെ വിവരങ്ങള്‍ പരിഗണിച്ചാകും ബുക്കിംഗിന് അവസരം ലഭിക്കുക.