ആ 187 റണ്‍സ് 300ന് തുല്യം: പൂജാര

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെ ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 187 റണ്‍സിനു പുറത്തായിരുന്നു. പൂജാരയുടേയും കോഹ്‌ലിയുടേയും അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ വന്‍ നാണക്കേടില്‍ നിന്നും കരകയറിയത്.

എന്നാല്‍ 187 എന്ന ടോട്ടല്‍ അത്ര മോശമല്ല എന്നാണ് ഇന്ത്യന്‍ താരം പൂജാര പറയുന്നത്. ഇത്തരമൊരു ക്രീസില്‍ എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ േപാന്ന സ്‌കോറാണ് ഇതെന്നാണ് ജൂനിയര്‍ വന്‍മതില്‍ പറയുന്നത്. സാധാരണ പിച്ചില്‍ നേടുന്ന 300 എന്ന ടോട്ടലാണ് ഈ 187 എന്നും പൂജാര പറയുന്നു.

മൊത്തത്തില്‍ നോക്കുകയാണെങ്കില്‍് ഞങ്ങള്‍ക്ക് ഭേതപ്പെട്ട ടോട്ടല്‍ നേടാനായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയെ നമുക്ക് എറിഞ്ഞിടാന്‍ കഴിയും. ആദ്യം സ്ലോ ആയിരുന്നു പിച്ചെങ്കിലും ആവശ്യത്തിന് ബൗണ്‍സിനേ തുണയ്ക്കുന്ന പിച്ചുകൂടിയാണ്.ഇന്ത്യന്‍ ബോളര്‍മാര്‍ അവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടുതന്നെ അവര്‍ ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കൂട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. പൂജാര വ്യക്തമാക്കി.

179 ബോളുകളില്‍ നിന്നാണ് പൂജാര 50 റണ്‍സ് നേടിയത്. ജോഹന്നാസ് ബര്‍ഗില്‍ ബാറ്റ്‌സ്മാന്‍മാര്ക്ക് പിടിച്ചു നില്‍ക്കുക ഏറെ വിഷമകരമായിരിക്കുമെന്നാണ് പൂജാരയുടെ നിരീക്ഷണം. തന്റെ 17മത് അര്‍ദ്ധ സെഞ്ച്വറിയാണ് പൂജാര സ്വന്തമാക്കിയത്.
ഇന്ത്യയുടെ 187 റണ്‍സ് പിന്തുടരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ചയോടെ തുടക്കം. മൂന്ന് റണ്‍സെടുക്കുന്നതിനിടെ ആതിഥേയര്‍ക്ക് എയ്ഡന്‍ മര്‍ക്രാമിനെ നഷ്ടമായി. രണ്ട് റണ്‍സ് മാത്രമെടുത്ത എയ്ഡനെ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥീവിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് ആറ് റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. നാല് റണ്‍സുമായി ഡീന്‍ എള്‍ഗാറും റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന്‍ കഗിസോ റബാഡയുമാണ് ക്രീസില്‍.