ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷം തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും തന്നെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചില്ലെന്നും ആഭ്യന്തര ഐപിഎല്‍ മത്സരങ്ങളില്‍ ടെലിവിഷന്‍ സംപ്രേഷണം വന്നതോടെ പുതിയ തലമുറയില്‍പെട്ട ബൗളര്‍മാരെ മാത്രമാണ് ഇന്ത്യ പരിഗണിക്കുന്നതെന്നും ഇന്ത്യ ഒഴിവാക്കിയ ബൗളര്‍. 2018 ല്‍ ഇംഗ്‌ളണ്ടിനെതിയേുള്ള ടൂറിലേക്ക് വിളിക്കപ്പെട്ട ശേഷം തനിക്ക് കാര്യമായ അവസരം കൈവന്നിട്ടില്ലെന്ന്് ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിട്ടുള്ള 31 കാരന്‍ സിദ്ധാര്‍ത്ഥ് കൗള്‍.
ഇന്ത്യന്‍ ദേശീയ ടീമിലേക്ക് വിളി വന്നെങ്കിലും ആകെ കളിക്കാനായത് മൂന്ന് ടിട്വന്റി മത്സരവും മൂന്ന് ഏകദിനവും ആയിരുന്നു. എന്നാല്‍ പുതിയ തലമുറയില്‍പെട്ട പേസര്‍മാര്‍ വന്നതോടെ താന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ടീമിലേക്ക് വിളി വരുന്നതിന് പത്തു വര്‍ഷം മുമ്പ് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌കോഹ്ലിയ്‌ക്കൊപ്പം ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയപ്പോള്‍ ടീമില്‍ അംഗമായിരുന്നു സിദ്ധാര്‍ത്ഥ് കൗള്‍. ഐപിഎല്ലും ആഭ്യന്തര ക്രിക്കറ്റിനും വലിയ ടെലിവിഷന്‍ പ്രചരണം കിട്ടിയതോടെ താന്‍ ഉള്‍പ്പെടെയുള്ള കളിക്കാരുടെ പ്രകടനം ശ്രദ്ധിക്കാതെ പോയെന്നും ഇദ്ദേഹം പറയുന്നു.
Read more
ആഭ്യന്തര ക്രിക്കറ്റിലെ നിയമം മൂലം ചില കളിക്കാര്‍ക്ക് ഐപിഎല്ലില്‍ കളിക്കാനായിട്ടില്ല. ഇവരില്‍ പലരും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ളവരാണ്. കഴിഞ്ഞ വര്‍ഷം രഞ്ജിട്രോഫിയില്‍ മികച്ച റെക്കോഡായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നും കൗള്‍ പറയുന്നു. അഞ്ചു കളികളില്‍ നിന്നും വീഴ്ത്തിയത് 28 വിക്കറ്റുകളാണ്. ഇതില്‍ മൂന്ന് വിക്കറ്റ് പ്രകടനം അഞ്ചു പ്രാവശ്യം നടത്തി. ഇതില്‍ ഒരു ഹാട്രിക്കും ഉണ്ടായിരുന്നു. രണ്ടു തവണ അഞ്ചുവിക്കറ്റ് നേട്ടവും ഉണട്ാക്കി. എന്നാല്‍ തനിക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയി. അതേസമയം 2022 ലേലത്തില്‍ ആര്‍സിബി താരത്തെ എടുത്തിട്ടുണ്ട്.