'ഒടുവിൽ പെൺപുലികൾ വിജയം രുചിച്ചു'; പാകിസ്താനിനെതിരെ ഇന്ത്യക്ക് 6 വിക്കറ്റ് ജയം

വനിതാ ടി-20 ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ പാകിസ്താനിനെ 6 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. മികച്ച ബോളിങ് പ്രകടനത്തിലാണ് ഇന്ത്യ പാകിസ്താനെ 102 റൺസിന് 8 വിക്കറ്റ് നഷ്ടത്തിൽ ഒതുക്കിയത്. എന്നാൽ മറുപടി ബാറ്റിംഗിൽ ഇന്ത്യ പതിയെ ആണ് റൺസ് ഉയർത്തിയത്.

ഇന്ത്യയുടെ തുടക്കത്തിൽ സ്‌മൃതി മന്ദനാ 16 പന്തിൽ ഏഴു റൺസ് നേടി മടങ്ങിയത് ടീമിന് വലിയ തിരിച്ചടിയായി. എന്നാൽ ഓപണർ ഷെഫാലി വർമ്മ 35 പന്തിൽ 32 റൺസ് നേടി സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെച്ചു. കൂടാതെ ജെമിമ റോഡ്രിഗസ് 28 പന്തിൽ 23 റൺസും, ഹർമൻപ്രീത് കൗർ 24 പന്തിൽ 29 റൺസും നേടി മികച്ച പ്രകടനം നടത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താനിന് വേണ്ടി നിധ ടാർ 34 പന്തിൽ 28 റൺസ് നേടി. കൂടാതെ സയ്യെടാ അറൂബ്‌ ഷാഹ് 14 റൺസും, ക്യാപ്റ്റൻ ഫാത്തിമ സന 13 റൺസും നേടി. ഇന്ത്യക്ക് വേണ്ടി അരുന്ധതി റെഡ്‌ഡി നാല് ഓവറിൽ 19 റൺസ് വഴങ്ങി 3 വിക്കറ്റുകൾ സ്വന്തമാക്കി. കൂടാതെ ശ്രേയങ്ക പാട്ടീൽ നാല് ഓവറിൽ 12 റൺസ് വഴങ്ങി 2 വിക്കറ്റുകളും നേടി. ഒപ്പം മലയാളി താരമായ ആശ ശോഭന, രേണുക സിങ്, ദീപ്‌തി ശർമ്മ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി.

Read more

ഇന്ത്യയുടെ അടുത്ത മത്സരം ഒക്ടോബർ 9 ആം തിയതി ശ്രീലങ്കയ്‌ക്കെതിരെ ആയിട്ടാണ്.