അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു സാംസൺ തന്നെ ടീമിനെ നയിക്കണം എന്ന് രാഹുൽ ദ്രാവിഡ് ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. ഈ കഴിഞ്ഞ ദിവസം ആയിരുന്നു ദ്രാവിഡ് ടീമുമായി കരാർ ഒപ്പിട്ടത്. താരത്തിന്റെ നിർദേശങ്ങളിൽ ഒന്നാണ് ഈ സഞ്ജു സാംസണിന്റെ നിലനിർത്തൽ.
2021 മുതൽ ടീമിനെ നയിച്ചിരുന്നത് സഞ്ജു ആയിരുന്നു. അതിൽ ഒരു സീസൺ ഒഴിച്ച് ബാക്കി എല്ലാ സീസണുകളും സാംസൺ ടീമിനെ പ്ലെഓഫിലേക്ക് പ്രവേശിപ്പിച്ചിരുന്നു. എന്നാൽ സെമി ഫൈനൽ, ഫൈനൽ എന്നി റൗണ്ടുകളിൽ ടീം വിജയിക്കാറില്ല. അത് സഞ്ജുവിനെ സംബന്ധിച്ച് വിമർശനത്തിന് വഴി ഒരുക്കി. ടീം മാനേജ്മെന്റിലും മുൻ താരങ്ങളും സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനത്തെയും ക്യാപ്റ്റൻസിക്കെതിരെയും സംസാരിച്ച് തുടങ്ങിയിരുന്നു.
ഇതോടെ ടീമിൽ നിന്നും സഞ്ജു പുറത്തു പോകുമെന്നും അടുത്ത വർഷം നടക്കാൻ പോകുന്ന മെഗാ താരലേലത്തിൽ സഞ്ജു പങ്കെടുക്കും എന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു . എന്നാൽ മുൻ പരിശീലകനായ കുമാർ സംഗക്കാരയും, പുതിയ പരിശീലകനായ രാഹുൽ ദ്രാവിഡും കൂടെ ടീം മാനേജ്മെന്റിനോട് സഞ്ജുവിന്റെ ആവശ്യകതയെ പറ്റി നിർദേശം നൽകിയിരുന്നു. ഇതോടെ ആണ് ഇത്തവണ സഞ്ജു സാംസണിനെ റീറ്റെയിൻ ചെയ്യാൻ ഉള്ള പദ്ധതിയിലേക്ക് രാജസ്ഥാൻ റോയൽസ് എത്തുന്നത്.
Read more
ഈ വർഷം നടന്ന ടി-20 ലോകകപ്പ് ഇന്ത്യയ്ക്ക് വേണ്ടി സമ്മാനിച്ച പരിശീലകനാണ് രാഹുൽ ദ്രാവിഡ്. മുൻപും അദ്ദേഹം ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരുന്നു. 2011 മുതൽ 2013 വരെ ടീമിന്റെ നായകനായി പ്രവർത്തിച്ച താരമായിരുന്നു ദ്രാവിഡ്. അതിന് ശേഷം 2014 അദ്ദേഹം രാജസ്ഥാൻ ടീമിൽ പരിശീലകനായി പ്രവർത്തിച്ചു.