'മലയാളി പൊളി അല്ലെ'; തകർത്തെറിഞ്ഞ് ആശ ശോഭന ;ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് 161 റൺസ് വിജയ ലക്ഷ്യം

വനിതകളുടെ ഐസിസി ടി20 ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് 161 റൺസ് വിജയ ലക്ഷ്യം. മലയാളി താരം ആശ ശോഭന മികച്ച ബോളിങ് പ്രകടനമാണ് ഇന്നത്തെ മത്സരത്തിൽ നടത്തിയത്. നാല് ഓവറിൽ 22 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. ഇന്ത്യൻ ബോളിങ് യൂണിറ്റിൽ ആശയാണ് ഏറ്റവും കുറവ് റൺസ് വഴങ്ങിയത്.

ഇന്ത്യക്കായി രേണുക സിങ് നാല് ഓവറിൽ 27 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി. കൂടാതെ അരുന്ധതി റെഡ്‌ഡി നാല് ഓവറിൽ 28 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി. ന്യുസിലാൻഡ് ടീം മികച്ച സ്കോർ തന്നെയാണ് ഉയർത്തിയത്. ടീമിന് വേണ്ടി ക്യാപ്റ്റൻ സോഫി ഡിവൈൻ 36 പന്തുകളിൽ നിന്ന് 57 റൺസ് നേടി മുന്നിൽ നിന്ന് നയിച്ചു.

കൂടാതെ ഓപ്പണിങ്ങിൽ സൂസി ബെയിറ്റ്സ് 24 പന്തിൽ 22 റൺസും, ജോർജിയ പ്ലിംമർ 23 പന്തിൽ 34 റൺസ് നേടി മികച്ച തുടക്കം സമ്മാനിച്ചു. മത്സരത്തിൽ മികച്ച രീതിയിൽ വിജയിക്കാനാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

ഇന്ത്യയുടെ പ്ലെയിങ് ഇലവൻ:

ഷഫാലി വര്‍മ, സ്മൃതി മന്ദന, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാക്കര്‍, ശ്രേയങ്ക പാട്ടീല്‍, ആശ ശോഭന, രേണുക താക്കൂര്‍ സിങ്.