'സഞ്ജു സാംസൺ മാത്രമല്ല ആ പ്രമുഖ താരവും പുറത്താകും'; നിർണായക മത്സരത്തിന് വേണ്ടി തയ്യാറെടുത്ത് താരങ്ങൾ

ഒക്ടോബർ ആറാം തിയതി മുതലാണ് ഇന്ത്യ ബംഗ്ലാദേശ് ടി-20 പരമ്പര ആരംഭിക്കുന്നത്. ഇത്തവണ യുവ താരങ്ങളുമായിട്ടാണ് ഇന്ത്യ ബംഗ്ലാ കടുവകളെ നേരിടാൻ ഇറങ്ങുന്നത്. സൂര്യ കുമാർ യാദവിന്റെ ക്യാപ്റ്റൻസിയിൽ മുൻപ് ശ്രീലങ്കയ്‌ക്കെതിരെ നടന്ന പരമ്പരയിൽ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അത് ഇത്തവണ അവർത്തിക്കാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

സീനിയർ താരങ്ങളായ ജസ്പ്രീത് ബുമ്ര, റിഷബ് പന്ത്, അക്‌സർ പട്ടേൽ, യശസ്‌വി ജയ്‌സ്വാൾ, ശുഭമന് ഗിൽ എന്നിവർക്ക് ബിസിസിഐ വിശ്രമം അനുവദിച്ചു. ഇപ്പോൾ നടക്കാൻ പോകുന്ന പരമ്പര ചില ഇന്ത്യൻ യുവ താരങ്ങൾക്ക് നിർണായകമാണ്. അതിലെ പ്രധാന താരമാണ് സഞ്ജു സാംസൺ. ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. പിന്നീട് നടന്ന ശ്രീലങ്കൻ ടി-20 പരമ്പരയിൽ സഞ്ജു അവസാന രണ്ട് ടി-20 മത്സരങ്ങളും പൂജ്യത്തിന് പുറത്തായിരുന്നു.

അതിന് ശേഷം നടന്ന ദുലീപ് ട്രോഫിയിൽ ഗംഭീര പ്രകടനം നടത്തിയത് കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് ടീമിൽ വീണ്ടും അവസരം ലഭിച്ചത്. അത് കൊണ്ട് ബംഗ്ലാദേശ് പരമ്പര സഞ്ജുവിന് നിർണായകമാണ്. അടുത്ത താരം ശിവം ദുബേയാണ്. ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ മികച്ച ബാറ്റിംഗ് പ്രകടനം അദ്ദേഹം നടത്തിയെങ്കിലും ബോളിങ്ങിൽ താരം നിറം മങ്ങി. കൂടാതെ ശ്രീലങ്കൻ പര്യടനത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചില്ല. ഓൾറൗണ്ടർ മികവ് ഉള്ളത് കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് ബംഗ്ലാദേശ് പര്യടനത്തിൽ അവസരം ലഭിച്ചിരിക്കുന്നത്. അത് കൊണ്ട് ശിവം ദുബേയ്ക്കും നിർണായക പാരമ്പരയാണിത്.

ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ടി20 ടീം

സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍(wk), റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ്മ (wk), അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.