'കേരള ക്രിക്കറ്റ് അസോസിയേഷനെ വാനോളം പുകഴ്ത്തി മോഹൻലാൽ'; കേരള ക്രിക്കറ്റ് ലീഗിന് ഗംഭീര തുടക്കം

തിരുവനന്തപുരം: കേരളം ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന ക്രിക്കറ്റ് ലീഗിന് തുടകമാകുന്നതോടെ ഇന്ത്യൻ ടീമിലേക്ക് മലയാളികൾ ഇടവേളകൾ ഇല്ലാതെ ടീമിലേക്ക് പ്രവേശിക്കും എന്ന് മോഹൻലാൽ. കേരള ക്രിക്കറ്റ് ലീഗിന്റെ ട്രോഫി പ്രകാശനത്തിനെത്തിയപ്പോഴാണ് മോഹൻലാൽ ഇതിനെ പറ്റി സംസാരിച്ചത്. ലീഗിന് വേണ്ടി തയ്യാറാക്കിയ ഗാനത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

മലയാളികൾക്ക് ക്രിക്കറ്റ് പരിശീലിക്കാൻ മികച്ച അവസരമാണ് കേരളം ക്രിക്കറ്റ് അസോസിയേഷനും ജില്ലാ ക്രിക്കറ്റ് അസോസിയേഷനും നൽകുന്നത്. 2007 ടി-20 ലോകകപ്പിലും, 2011 ലോകകപ്പിലും, 2024 ടി-20 ലോകകപ്പിലും എല്ലാം മലയാളി താരങ്ങളുടെ പങ്ക് ഉണ്ടായിരുന്നു. ഭാവിയിൽ ഇന്ത്യ നേടാൻ പോകുന്ന നേട്ടങ്ങളുടെ ഭാഗമാകാൻ ഇനിയും മലയാളികൾക്ക് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

കേരളത്തിൽ ഉടനീളം പടർന്ന് കിടക്കുന്ന ഗ്രൗണ്ടുകളിൽ നിന്നും ഒരുപാട് മികച്ച കളിക്കാർ ഉയർന്ന് വരുന്നുണ്ട്. ഇത് പോലെയുള്ള ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി അവർക്ക് ഇന്ത്യൻ ടീമിലേക്ക് മികച്ച അവസരങ്ങൾ തേടി എത്തും എന്ന് മോഹൻലാൽ ചടങ്ങിൽ പറഞ്ഞു. ഇന്ത്യൻ വനിതാ ടീമിൽ ഇടം നേടിയ താരങ്ങളായ മിന്നു മണി, ആശ ശോഭന, സജന ജീവന്‍ എന്നിവർ കേരള ക്രിക്കറ്റ് അസോസിയേഷനിൽ നിന്നും അവസരം ലഭിച്ച ഉയർന്ന് വന്ന താരങ്ങളാണ്. ഇനിയും ഒരുപാട് താരങ്ങളെ ഇത് പോലെ വളർത്തി എടുക്കാൻ അസോസിയേഷന് സാധിക്കും എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

ക്രിക്കറ്റ് ലീഗിന്റെ ട്രോഫിയുടെ പ്രകാശനം മോഹൻലാലും, കായിക മന്ത്രി വി അബ്ദുറഹിമാനും ചേര്‍ന്നാണ് നിര്‍വഹിച്ചത്. ചടങ്ങിൽ കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ആണ് അദ്ധ്യക്ഷത വഹിച്ചത്. കൂടാതെ വനിതാ ക്രിക്കറ്റ് ഗുഡ് വില്‍ അംബാസഡര്‍ കീര്‍ത്തി സുരേഷ്, കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍, ടീം ഉടമകൾ എന്നിവരും സംസാരിച്ചു.