'ആരും മാന്യന്‍മാരല്ല, ഇങ്ങനെയായാല്‍ ഓസ്‌ട്രേലിയക്ക് ക്യാപ്റ്റനുണ്ടാവില്ല'; തുറന്നടിച്ച് മൈക്കല്‍ ക്ലാര്‍ക്ക്

മാന്യന്‍മാരെ തിരഞ്ഞാല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് അടുത്ത കാലത്തൊന്നും ക്യാപ്റ്റനെ കിട്ടില്ലെന്ന് മുന്‍ ബാറ്റര്‍ മൈക്കല്‍ ക്ലാര്‍ക്ക്. ആഷസിന് മുന്‍പ് ഓസീസ് ടീമിന് പുതിയ നായകനെ കണ്ടെത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ശ്രമങ്ങള്‍ തുടരവെയാണ് ക്ലാര്‍ക്ക് നയം വ്യക്തമാക്കിയത്.

ഒരു തെറ്റും ചെയ്യാത്തയാളായാണോ ഓസ്‌ട്രേലിയയ്ക്ക് ക്യാപ്റ്റനായി വേണ്ടത്. അങ്ങനെയെങ്കില്‍ അടുത്ത പതിനഞ്ച് വര്‍ഷം തിരയേണ്ടിവരും- ക്ലാര്‍ക്ക് പറഞ്ഞു. ഞാന്‍ ക്യാപ്റ്റന്‍സി കൈയാളിയ സമയത്തേക്കോ അതും കടന്ന് റിക്കി പോണ്ടിംഗിന്റെ കാലത്തേക്കോ തിരിച്ചുപോയിനോക്കൂ. പോണ്ടിംഗ് ബോര്‍ബണ്‍ ആന്‍ഡ് ബീഫ്‌സ്റ്റീക് പബ്ബില്‍ ഇടിയുണ്ടാക്കി. അതുകൊണ്ട് അദ്ദേഹത്തിന് ക്യാപ്റ്റന്‍സി നല്‍കുമായിരുന്നില്ലേ ?

Read more

പോണ്ടിംഗ് ഒരു മാതൃകയാണ്. ക്രിക്കറ്റിന്റെ ഉന്നതമായ തലത്തില്‍ കളിക്കുമ്പോള്‍ സമയത്തിനും പരിചയസമ്പത്തിനും പകത്വയ്ക്കും വലിയ പങ്കുണ്ടെന്നും ക്യാപ്റ്റന്‍സി എങ്ങനെ ഒരാളെ മാറ്റിമറിക്കുമെന്നും അദ്ദേഹം നിങ്ങള്‍ക്ക് തെളിയിച്ചുതന്നു- ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.