ഇന്ത്യൻ ടീമിലെ എക്കാലത്തെയും മികച്ച പരിശീലകനാണ് രാഹുൽ ദ്രാവിഡ്. ഈ വർഷം ടി-20 ലോകകപ്പ് നേടി കൊടുത്ത് രാജകീയമായിട്ടാണ് ദ്രാവിഡ് തന്റെ പരിശീലന കുപ്പായം അഴിച്ച് വെച്ചത്. അതിന് ശേഷം ഇന്ത്യയുടെ പരിശീലകനായത് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ആണ്. ഗംഭീറിന്റെ കീഴിൽ ഉള്ള ഇന്ത്യൻ ടീമിനെ കുറിച്ച് തന്റെ വിലയിരുത്തൽ പങ്ക് വെച്ചിരിക്കുകയാണ് മുൻ പരിശീലകനായ രാഹുൽ ദ്രാവിഡ്. ബംഗളുരുവിൽ ഒരു ഐടി കമ്പനിയുടെ പരുപാടിക്കിടയിലാണ് അദ്ദേഹം സംസാരിച്ചത്.
രാഹുൽ ദ്രാവിഡ് പറയുന്നത് ഇങ്ങനെ:
“മികച്ച രീതിയിൽ തന്നെ ആണ് ഗംഭീർ ടീമിനെ പരിശീലിപ്പിക്കുന്നത്. ഒരുപാട് കാലയളവിൽ ഗംഭീർ ഇന്ത്യൻ ടീമിനോടൊപ്പം കളിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗംഭീറിന്റെ പരിശീലനവും ഏറ്റവും മികച്ചതായിരുന്നു. ഇന്ത്യൻ ടീമിനെ ഉയരങ്ങളിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിക്കും എന്നത് എനിക്ക് ഉറപ്പാണ്. ഗംഭീറിന്റെ അനുഭവസമ്പത്ത് ഉപയോഗിക്കേണ്ട സാഹചര്യത്തിൽ അദ്ദേഹം ഉപയോഗിച്ച് തന്റെ മികവ് വീണ്ടും തെളിയിക്കും” രാഹുൽ ദ്രാവിഡ് പറഞ്ഞു.
പരിശീലകനായി ആദ്യം നടന്ന പരമ്പരയിൽ ശ്രീലങ്കയ്‌ക്കെതിരെ ടി-20 യിൽ അദ്ദേഹത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ അത് ഏകദിന ഫോർമാറ്റിൽ തുടരാൻ അദ്ദേഹത്തിന് സാധിച്ചില്ല. ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് മത്സരങ്ങളിൽ രണ്ടെണം പരാജയപ്പെടുകയും ഒരു മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്യ്തു. അത് ഗംഭീറിനെ സംബന്ധിച്ച് പരിശീലന കരിയറിൽ ഒരു നെഗറ്റീവ് മാർക്ക് ആണ്.
Read more
ഇപ്പോൾ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിൽ നേരത്തെ ഉണ്ടായ പിഴവുകൾ എല്ലാം പരിഹരിച്ച് വിമർശകർക്കുള്ള മറുപടി നൽകാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.