'സിക്സർ തല്ലുമാല'; ഡൽഹി പ്രീമിയർ ലീഗിൽ ആയുഷിന്റെയും പ്രിയാൻഷിന്റെയും വെടിക്കെട്ട് ബാറ്റിംഗ്

ടി-20 ഫോർമാറ്റിൽ വീണ്ടും ആറ് പന്തുകളിൽ ആറ് സിക്‌സറുകൾ പായിച്ച് സൗത്ത് ഡൽഹി താരം പ്രിയാൻഷ് ആര്യ. ഇപ്പോൾ നടക്കുന്ന ഡൽഹി പ്രീമിയർ ലീഗ് ടൂർണമെന്റിൽ നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സിനെതിരെ 308 റൺസ് ആണ് സൗത്ത് ഡൽഹി അടിച്ച് കൂട്ടിയത്. പ്രിയൻഷിന്റെ ഒപ്പം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തിയ ഇന്ത്യൻ താരം ആയുഷ് ബദോനിയും തിളങ്ങി.

മത്സരത്തിൽ പ്രിയാൻഷ് ഡൽഹിക്ക് വേണ്ടി 10 ഫോറുകളും 10 സിക്സറുകളടക്കം 120 റൺസ് ആണ് താരം നേടിയത്. കൂടാതെ ടീമിൽ വെടിക്കെട്ട് പ്രകടനം നടത്തിയ മറ്റൊരു താരമാണ് ആയുഷ് ബദോനി. 55 പന്തിൽ നിന്നും താരം 8 ഫോറുകളും 19 സിക്സറുകളും അടക്കം 165 റൺസ് ആണ് അദ്ദേഹം നേടിയത്. പ്രിയനാഷും ബദോനിയും കൂടെ 286 റൺസ് ആണ് കൂട്ടി ചേർത്തത്. മത്സരത്തിൽ സൗത്ത് ഡൽഹി 120 റൺസിന്റെ മാർജിനിൽ വിജയിക്കുകയും ചെയ്യ്തു.

ആയുഷ് ബദോനി ഐപിഎലിൽ ലക്‌നൗ സൂപ്പർ ജയന്റ്സിന് വേണ്ടിയാണ് കളിക്കുന്നത്. ടീമിലും മികച്ച പ്രകടനമാണ് താരം ഈ സീസണിൽ നടത്തിയത്. ഈ വർഷത്തെ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോർ ആണ് 308 റൺസ്. എന്നാൽ മുൻ വർഷം നടന്ന ടൂർണമെന്റിലെ സ്കോർ മറികടക്കാൻ ഡൽഹി താരങ്ങൾക്ക് സാധിച്ചില്ല. 2023 ലെ ഏഷ്യൻ ​ഗെയിംസിൽ മംഗോളിയയ്ക്കെതിരെയാണ് നേപ്പാൾ മൂന്നിന് 314 റൺസ് നേടി റേക്കോഡ് സ്ഥാപിച്ചത്.