ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ഗംഭീര പ്രകടനമാണ് ഓൾറൗണ്ടർ ഹാർദിക് പാണ്ട്യ നടത്തിയത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നടന്ന ഫൈനൽ മത്സരത്തിൽ അദ്ദേഹത്തിന്റെ മികവ് ഒന്നുകൊണ്ട് മാത്രമാണ് ഇന്ത്യയ്ക്ക് കപ്പ് ജേതാക്കളാകാൻ സാധിച്ചത്. എന്നാൽ അതിന് ശേഷം രോഹിത്ത് ശർമ്മ, വിരാട് കോലി എന്നിവർ വിരമിച്ചതോടെ പുതിയ ടി-20 ക്യാപ്റ്റനായി ഹാർദിക് പാണ്ട്യയെ നിയമിക്കും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പുതിയ പരിശീലകനായ ഗൗതം ഗംഭീർ ആ സ്ഥാനം സൂര്യ കുമാർ യാദവിന് നൽകുകയായിരുന്നു.
അതിൽ ഹാർദിക് പാണ്ട്യയ്ക്ക് എതിരഭിപ്രായം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് വീണ്ടും ക്യാപ്റ്റൻ സ്ഥാനം ഹാർദിക് പാണ്ട്യയ്ക്ക് നൽകാനുള്ള തീരുമാനത്തിൽ നിൽക്കുകയാണ് ബിസിസിഐ. മുംബൈ ലീഗിൽ വെച്ച് സൂര്യ കുമാർ യാദവിന് പരിക്ക് ഏറ്റിരുന്നു. അത് കൊണ്ട് ബംഗ്ലാദേശ് പര്യടനത്തിൽ സൂര്യയ്ക്ക് പകരം ഹാർദിക് പാണ്ട്യയെ ക്യാപ്റ്റനായി നിയമിക്കാനാണ് സാധ്യത. ഇന്ത്യൻ ടീമിന്റെ മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റിൽ സൂര്യ പരാജയപ്പെട്ടാൽ പുതിയ ക്യാപ്റ്റനായി ഹർദിക്കിനെ ബിസിസിഐ തിരഞ്ഞെടുക്കും.
Read more
ബിസിസിഐ ഹാർദിക്കിന് ഇപ്പോൾ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ബംഗ്ലാദേശിനെതിരെ നടക്കാൻ പോകുന്ന ടെസ്റ്റ് പരമ്പരകൾ കഴിഞ്ഞാൽ ടി-20 മത്സരങ്ങൾക്ക് വേണ്ടി ഹാർദിക് തിരികെ ഇന്ത്യൻ ടീമിലേക്ക് ജോയിൻ ചെയ്യും. ഈ മാസം 19 മുതലാണ് ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്റ്റ് മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്