ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ ടി-20 മത്സരത്തിൽ തന്റെ ബാറ്റിംഗ് കരുത്ത് കാട്ടി സഞ്ജു സാംസൺ. 19 പന്തുകളിൽ നിന്ന് 6 ഫോറുകൾ അടക്കം 29 റൺസ് നേടി ടീമിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ച വെച്ചു. ഓപ്പണിങ് സ്ഥാനം നിലനിർത്താൻ ലക്ഷ്യം ഇടുന്ന സഞ്ജു സാംസണിന്റെ ആദ്യ പടി വിജയിച്ചു എന്ന് ആരാധകർ വിലയിരുത്തുന്നു.
ഇന്ത്യൻ ടീമിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച വെക്കുന്ന താരമാണ് സഞ്ജു. ഈ വർഷം നടന്ന ദുലീപ് ട്രോഫിയിൽ നടത്തിയ മികച്ച പ്രകടനം കൊണ്ടാണ് അദ്ദേഹത്തിന് ബംഗ്ലാദേശ് പര്യടനത്തിൽ അവസരം ലഭിച്ചത്. എന്നാൽ കിട്ടിയ അവസരം മുതലാക്കാൻ താരത്തിന് സാധിച്ചു.
ഓപ്പണർ അഭിഷേക് ശർമ്മ ഏഴ് പന്തിൽ 16 റൺസ് നേടി മികച്ച തുടക്കം നൽകിയെങ്കിലും റൺഔട്ട് ആയി പുറത്തായി. അതിന് ശേഷം വന്ന ക്യാപ്റ്റൻ സൂര്യ കുമാർ യാദവും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തി. സൂര്യ 14 പന്തിൽ 3 സിക്സറുകളും 2 ഫോറും ഉൾപ്പടെ 29 റൺസ് നേടി. നിതീഷ് കുമാർ, ഹാർദിക് പാണ്ട്യ സഖ്യമാണ് ഇപ്പോൾ ക്രീസിൽ നിൽക്കുന്നത്. ഇന്ത്യ നിലവിൽ 10 ഓവറിൽ 102ന് 3 എന്ന നിലയിലാണ്.