തന്റേതായ ദിവസം ഒരു മത്സരം ജയിപ്പിക്കുവാനോ, തോല്‍പ്പിക്കുവാനോ കഴിഞ്ഞിരുന്ന ബോളര്‍

ഷമീല്‍ സലാഹ്

അയാളുടെതായ ദിവസം.. അത് ഒരു മത്സരം ജയിപ്പിക്കുവാനോ.., അല്ലെങ്കില്‍ തോല്പിക്കുവാനോ കഴിഞ്ഞിരുന്ന ഒരു പേസ് ബൗളര്‍. മൈ നെയിം ഈസ്.. ദില്‍ഹാര ഫെര്‍ണാണ്ടോ!

അഞ്ച് വിരലുകൊണ്ടും പന്തിനെ ചുറ്റിപ്പിടിച്ചു കുതിച്ചുവന്നു ഒരു ചെറിയ ജമ്പും ചെയ്ത് ഒരു അലര്‍ച്ചയോടെ ഒരേറുണ്ട്! ദില്‍ഹാരയുടെ ബൗളിംഗ് ആക്ഷന്‍ ഒരു രസമായിരുന്നു കെട്ടോ. കീറിമുറിക്കാന്‍ പാകത്തില്‍ വേഗതയേറിയ പന്തുകളുമായിട്ടായിരുന്നു ദില്‍ഹാര ടെസ്റ്റ് ക്രിക്കറ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്നുവരുന്നത് തന്നെ. അത് തന്റെ രണ്ടാം ടെസ്റ്റില്‍ തന്നെ സൗത്ത് ആഫ്രിക്കന്‍ ബാറ്റിങിന്റെ മുനയൊടിച്ചുള്ള അഞ്ച് വിക്കറ്റ് പ്രകടത്തിലൂടെ അത് തെളിയിക്കുന്നുമുണ്ട്.

Fast bowler Dilhara Fernando picked in Sri Lanka T20 squad for India series

എന്നാല്‍ മിക്ക പേസ് ബോളര്‍മാര്‍ക്കും വിലങ്ങുതടിയാവാറുള്ള ‘പരിക്ക്’ തുടക്കത്തില്‍ തന്നെ പിടികൂടിയത് തിരിച്ചടി ഏറ്റുതുടങ്ങി. ഇടക്കിടെയുള്ള പരിക്കുകള്‍ അത് കരിയര്‍ അവസാനം വരെയും തുടര്‍ന്നു. എങ്കിലും പലപ്പോഴും ശക്തമായ തിരിച്ചുവരവുകള്‍ നടത്തി കുറേക്കാലം ലങ്കന്‍ നിരയില്‍ പിടിച്ചും നിന്നു.

Sri Lanka Recall Dilhara Fernando For Twenty20 Series Against India | Cricket News

ചിലപ്പോള്‍ ബാറ്റ്‌സ്മാന്റെ മര്‍ധനത്തില്‍ അകപ്പെടുന്ന ദില്‍ഹാരയെ നിങ്ങള്‍ക്ക് കളിക്കളത്തില്‍ കാണാം. എന്നാല്‍ ചിലപ്പോള്‍, സ്വിങ് ബോളുകളാലും, ബാറ്റ്‌സ്മാന്റെ തലക്ക് നേരെ വരുന്ന ബൗണ്‍സറുകളാലും, തന്റെ പ്രധാന ആയുധങ്ങളിലൊന്നായ സ്ലോ ബോളുകളാലുമൊക്കെ ബാറ്റ്‌സ്മാനെ വിരട്ടുന്ന ദില്‍ഹാരെയും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍