എന്തായാലും പോകുവല്ലേ നീ ഇതാ പിടിച്ചോ ഒരു ഫ്ലയിങ് കിസ്, ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ സ്ലെഡ്ജിങ് ഉത്സവത്തിന് തുടക്കം; കോഹ്‌ലി ഉൾപ്പെടുന്ന വീഡിയോ വൈറൽ

പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ ടീമിൻ്റെ യുവ ഫാസ്റ്റ് ബൗളർ ഹർഷിത് റാണക്ക് ഓസ്‌ട്രേലിയൻ ടോപ്പ് ഓർഡർ ബാറ്റർ മർനസ് ലബുഷാഗ്നെ നൽകിയ ഫ്ലയിങ് കിസാണ് ഇപ്പോഴത്തെ താരം . ഇന്ത്യയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി (BGT 2024-25) പരമ്പരയിലെ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിനിടെയായിരുന്നു മാർനസ് ലബുഷാഗ്‌നെയുടെ സെപ്ഷ്യൽ ആംഗ്യം.

ഒപ്ടസ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഹർഷിത് റാണയും ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും അരങ്ങേറ്റം കുറിച്ചു. രവിചന്ദ്രൻ അശ്വിൽ നിന്ന് ഹർഷിത് തൻ്റെ ഇന്ത്യൻ ടെസ്റ്റ് ക്യാപ്പ് ഏറ്റുവാങ്ങി, വിരാട് കോഹ്‌ലി നിതീഷിന് ക്യാപ്പ് നൽകി. ആകാശ് ദീപ്, പ്രസീദ് കൃഷ്ണ എന്നിവർക്ക് മുകളിൽ നിതീഷിന് അവസരം കിട്ടുക ആയിരുന്നു.

ഓസ്‌ട്രേലിയയുടെ ഇന്നിംഗ്‌സിലെ എട്ടാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം. അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ ആദ്യ ഓവർ എറിയുന്ന ഹർഷിത് റാണ, മർനസ് ലാബുഷാഗ്നെക്ക് എതിരെ ഷോർട്ട് ഓഫ് ലെംഗ് ബോൾ എറിഞ്ഞു. ഹർഷിത് ലബുഷാഗ്നെയോട് എന്തോ അതിന് ശേഷം സംസാരിച്ചു. ലാബുഷാഗ്‌നെ പുഞ്ചിരിയോടെ മറുപടി നൽകി ബൗളർക്ക് നേരെ ഒരു ചുംബന ആംഗ്യമായി നൽകി. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി നിൽക്കുകയാണ്.

മത്സരത്തിലേക്ക് വന്നാൽ ഇന്ത്യ ഉയർത്തിയ 150 റൺ പിന്തുടർന്ന ഓസ്ട്രേലിയ 48 – 6 എന്ന നിലയിൽ നിൽക്കുകയാണ്.