നതാസയുമായി വേർപിരിഞ്ഞ ശേഷം ഹാർദിക്കിന് പുതിയൊരു കൂട്ട്, ഗ്രീസിലെ ചിത്രങ്ങൾ വൈറൽ; ജാസ്മിൻ വാലി നിസാരക്കാരിയല്ല

നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം അടുത്തിടെയാണ് ഹർദിക് പാണ്ഡ്യയും നതാസ സ്റ്റാങ്കോവിച്ചും വേർപിരിഞ്ഞത്. സോഷ്യൽ മീഡിയയിൽ പറയുന്നതനുസരിച്ച്, ഹാർദിക് പാണ്ഡ്യ ഇപ്പോൾ ജാസ്മിൻ വാലിയയുമായി ഡേറ്റിംഗിലാണ്. ഗ്രീസിലെ ഒരു സ്ഥലത്ത് നിന്നുള്ള ഇരുവരുടെയും നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബ്രിട്ടീഷ് ഗായികയും ടെലിവിഷൻ വ്യക്തിത്വവുമായ ജാസ്മിൻ ഹിന്ദി, പഞ്ചാബി, ഇംഗ്ലീഷ് ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2010-ൽ ദ ഓൺലി വേ ഈസ് എസെക്‌സ് എന്ന റിയാലിറ്റി ടിവി പരമ്പരയിലും അവർ പ്രവർത്തിച്ചു. 2018-ൽ പുറത്തിറങ്ങിയ സോനു കെ ടിറ്റു കി സ്വീറ്റി എന്ന ചിത്രത്തിലെ ബോം ഡിഗ്ഗി എന്ന ഗാനത്തിലൂടെയാണ് ജാസ്മിൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഒരാൾ എഴുതി: “ഹാർദിക് പാണ്ഡ്യയുടെ പുതിയ ജിഎഫ്?” അദ്ദേഹം തുടർന്നു, “ഹാർദിക്ക് ഇപ്പോൾ ജാസ്മിൻ വാലിയയുമായി പ്രണയത്തിലാണോ? ജാസ്മിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ നോക്കുമ്പോൾ, അത് അങ്ങനെയാണെന്ന് എനിക്ക് ഉറപ്പുണ്ട്. ശ്രീലങ്കൻ പരമ്പരയ്ക്ക് ശേഷം ഗ്രീസിൽ ഒരുമിച്ചു അവധി ആഘോഷിക്കുകയായിരുന്നു ഇരുവരും. ജാസ്മിൻ്റെ ഇൻസ്റ്റാഗ്രാമിലെ പോസ്റ്റുകളുടെ ഒരു പരമ്പര തന്നെ ഹാർദിക് ലൈക്ക് ചെയ്തതോടെയാണ് ഇത് ആരംഭിക്കുന്നത്.

View this post on Instagram

A post shared by Jasmin Walia (@jasminwalia)

ടി20 ഐ പരമ്പരയ്ക്കിടെ ജാസ്മിൻ ശ്രീലങ്കയിൽ ഉണ്ടായിരുന്നുവെന്നും എല്ലാ കളികൾക്കും സ്റ്റേഡിയത്തിൽ വന്നിരുന്നതായും മറ്റൊരു വ്യക്തി വെളിപ്പെടുത്തി.

View this post on Instagram

A post shared by Hardik Himanshu Pandya (@hardikpandya93)