ലോസ് ഏഞ്ചൽസ് 2028 ഒളിമ്പിക്സിന് ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്തുന്നത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകരിച്ചതായി വെള്ളിയാഴ്ച മുംബൈയിൽ നടന്ന ഐഒസി എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിന് ശേഷം ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് അറിയിച്ചു. ബേസ്ബോൾ, സോഫ്റ്റ്ബോൾ, ഫ്ലാഗ് ഫുട്ബോൾ (നോൺ-കോൺടാക്റ്റ്) എന്നിവയ്ക്കൊപ്പം അഞ്ച് പുതിയ കായിക ഇനങ്ങളിൽ ഒന്നായി ക്രിക്കറ്റിനെ ഉൾപ്പെടുത്താനുള്ള LA സംഘാടകരുടെ നിർദ്ദേശം ഉദ്യോഗസ്ഥർ അംഗീകരിച്ചതായി മുംബൈയിൽ നടന്ന എക്സിക്യൂട്ടീവ് ബോർഡ് മീറ്റിംഗിന്റെ രണ്ടാം ദിവസത്തിന് ശേഷം സംസാരിച്ച ഒളിംപിക് പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു.
ബേസ്ബോൾ, സോഫ്റ്റ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ്, സ്ക്വാഷ്, ക്രിക്കറ്റ് എന്നിവ ഇനി 2028 ഒളിംപിക്സിൽ കാണാം എന്നും തോമസ് ബാച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് : “ഈ കായിക ഇനങ്ങൾ 2028 ലെ ഞങ്ങളുടെ ആതിഥേയരുടെ കായിക സംസ്കാരവുമായി പൂർണ്ണമായും യോജിക്കുന്നു. ലോക വേദികളിൽ പുതിയ ഒരു മത്സര ഇനവും, ആരാധക ആവേശവുമൊക്കെ ഇനി കാണാൻ സാധിക്കും ” IOC പ്രസിഡന്റ് കൂട്ടിച്ചേർത്തു.
കുറച്ച് വര്ഷങ്ങളായി ക്രിക്കറ്റ് ഒളിംപിക്സിൽ ഉൾപ്പടുത്തണം എന്നത്തിലുള്ള ചർച്ച നടന്നിരുന്നു. 1998-ൽ ക്വാലാലംപൂരിലും 2022-ൽ ബർമിംഗ്ഹാമിലും നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ രണ്ട് പതിപ്പുകളിൽ ക്രിക്കറ്റ് മത്സര ഇനമായി ഉണ്ടായിരുന്നു. 1900 ൽ ഇംഗ്ലണ്ട് ഫ്രാൻസിനെ തോൽപ്പിച്ച് ഒളിംപിക്സ് സ്വർണം നേടിയതായി രേഖകൾ സൂചിപ്പിക്കുന്നു .
Read more
ഏഷ്യൻ മാർക്കറ്റിൽ ക്രിക്കറ്റിനുള്ള പ്രാധാന്യം കൂടി മുന്നിൽ കണ്ടാണ് ഈ നീക്കം നടത്തുന്നത്. എന്നിരുന്നാലും, ഈ പുതിയ സ്പോർട്സ് ഉൾപ്പെടുത്തുന്നതിനുള്ള അന്തിമ തീരുമാനം മുമ്പ് തിങ്കളാഴ്ച ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഐഒസി അംഗത്വത്തിന്റെ വോട്ടിനെ ആശ്രയിച്ചിരിക്കും.