മുൻ ഇന്ത്യൻ ക്രിക്കറ്ററും കമൻ്റേറ്ററുമായ ആകാശ് ചോപ്ര ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യൻ ബാറ്ററുടെ ഭാവിയെക്കുറിച്ച് ധീരമായ അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ടി20 ഐ ക്രിക്കറ്റിനപ്പുറം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു വ്യക്തിമുദ്ര പതിപ്പിക്കാനുള്ള സൂര്യകുമാർ യാദവിൻ്റെ പ്രതീക്ഷകൾ മങ്ങി തുടങ്ങി എന്നാണ് അദ്ദേഹം പറഞ്ഞത്.
നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷനും ടീം തന്ത്രങ്ങളും സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട്, ഇന്ത്യയുടെ ടി 20 ടീമിൽ മാത്രമായി സൂര്യകുമാർ ഒതുങ്ങുമെന്നും മറ്റ് ഫോര്മാറ്റുകളിൽ ടീമിൽ ഇടം നേടാനുള്ള സാധ്യതകൾ നിലവിലെ സാഹചര്യത്തിൽ വളരെ കുറവാണ് എന്നത് യാതൊരു സംശയമില്ല എന്നാണ് ചോപ്ര പറഞ്ഞത്.
ഇന്ത്യൻ സെലക്ടർമാരും ടീം മാനേജ്‌മെൻ്റും ഇപ്പോൾ സൂര്യകുമാറിന് ഏകദിന, ടെസ്റ്റ് അവസരം നൽകില്ലെന്ന് ഉറച്ച് തീരുമാനിച്ചിട്ടുണ്ടെന്നും ഫോർമാറ്റിലെ അദ്ദേഹത്തിൻ്റെ തകർപ്പൻ പ്രകടനങ്ങൾ കണക്കിലെടുത്ത് അവർ അവനെ ഒരു ടി20 സ്പെഷ്യലിസ്റ്റായി തരംതിരിച്ചതായി തോന്നുന്നുവെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. .
ഈ തീരുമാനം ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും തിളങ്ങാനുള്ള സൂര്യകുമാറിന്റെ ആഗ്രഹം അവസാനിപ്പിക്കുമെന്ന് ചോപ്ര കരുതുന്നു. വരാനിരിക്കുന്ന ഇന്ത്യയുടെ പ്രധാന ടൂർണമെന്റുകളിൽ സൂര്യകുമാർ ഭാഗം ആകില്ല എന്നും അദ്ദേഹം ഉറപ്പിച്ചു.
Read more
ടെസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥാനങ്ങൾക്കായുള്ള കടുത്ത മത്സരവും ഇതിന് കാരണമായി മുൻ ഇന്ത്യൻ ബാറ്റർ ചൂണ്ടിക്കാട്ടി.