അയ്യോ സിംഗിൾ പോലും കിട്ടില്ല എന്ന് വിചാരിച്ച ഷോട്ടിൽ സിക്സോ, ഇതൊക്കെ എങ്ങനെ സാധിക്കുന്നുടെ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച റെക്കോഡ് വീഡിയോ കാണാം

നിരവധി ബാറ്റ്‌സ്മാൻമാർ സിക്‌സറുകൾ പറത്തുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും, അത് സ്റ്റേഡിയത്തിന് പുറത്ത് പോകുന്നതും കാണികൾക്ക് ഇടയിലേക്കും പതിക്കുന്നതും കണ്ടിട്ടുണ്ടാകാം. ഏറ്റവും വലിയ സിക്സ് അടിക്കുന്ന താരത്തിന് പ്രതിഫലം കിട്ടുന്നതൊക്കെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നമ്മൾ കണ്ടിട്ടുള്ള കാഴ്ചയാണ്. എന്നാൽ മത്സരത്തിലെ ഏറ്റവും ചെറിയ സിക്‌സ് അടിക്കുന്ന ആരെയും ആരും പരിഗണിക്കുകയോ ഓർക്കുകയോ ചെയ്യുന്നില്ല.

എന്നാൽ ഒരു ബാറ്റ്‌സ്മാൻ ചുരുങ്ങിയ പ്രയത്‌നത്തിൽ സ്വീപ്പ് ചെയ്‌ത് ആറ് റൺസ് നേടിയ മറ്റൊരു കഥയുണ്ട്, പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ഏകദിന മത്സരത്തിനിടെ ഒരു പാക് ബാറ്റ്‌സ്മാൻ ആറ് റൺസ് നേടി. ഏറ്റവും ചെറിയ റെക്കോഡ് എന്ന നേട്ടം ഈ സിക്സിന് നൽകുകയാണ്.

പാകിസ്ഥാൻ മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ റാഷിദ് ലത്തീഫ് ആണ് ശ്രീലങ്കയ്‌ക്കെതിരെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സിക്‌സ് സ്വന്തമാക്കി ഏവരെയും അമ്പരപ്പിച്ചത്. അതിലൂടെ എങ്ങനെ സിക്സ് കിട്ടി എന്ന് പലരെയും അമ്പരപ്പിക്കുന്ന ഒരു ഷോട്ട് ആയിരുന്നു. ശ്രീലങ്കൻ സ്പിന്നർ എറിഞ്ഞ പന്ത് വെറുതെ ഒന്ന് ഫ്ലിക്ക് ചെയ്യുകയാണ് ലത്തീഫ് ചെയ്തത് . അത് തട്ടി കീപ്പറുടെ തലയ്ക്ക് മുകളിലൂടെ കുതിച്ചു. അവിടെ അദ്ദേഹം ഒതുക്കി വെച്ച ഹെൽമെറ്റിൽ തട്ടി അതിന്റെ പിഴയായി 5 റൺസും ഓട്ടത്തിൽ നിന്ന് 1 റൺസും പാകിസ്ഥാനും ലഭിച്ചു.

എത്ര എളുപ്പവും നൂതനവുമായ രീതിയിലാണ് സിക്സ് നേടിയതെന്ന് ഓർക്കുക. കൗതുകം എന്തെന്നാൽ ഇതായിരുന്നു ഇന്നിങ്സിലെ പാകിസ്താന്റെ ആദ്യ സിക്‌സും.