കഴിഞ്ഞ രണ്ടു സീസണുകളിലായി ഐപിഎല്ലിലെ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയയായ ഒരു താരം കൂടി ഐപിഎല്‍ ഈ സീസണില്‍ മൈതാനത്തേക്ക് തിരിച്ചെത്തുന്നു. സ്‌പോര്‍ട്‌സ് ആങ്കറിംഗ് കൊണ്ട് ശ്രദ്ധേയയായി മാറിയ ഗ്‌ളാമറസ് താരം മായാണ്ടി ലാംഗറാണ് ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നത്. ഐപിഎല്ലിലെ അവതാരകയാകാന്‍ താരം തിരിച്ചെത്തുന്നത് ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകമായി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് ഷോയിലെ സജീവ സാന്നിദ്ധ്യമാണ് ലാംഗര്‍.
ഇന്ത്യന്‍ ക്രിക്കറ്റതാരവും ഓള്‍റൗണ്ടറുമായ സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യയായ മായണ്ടി ലാംഗര്‍ കുട്ടിയുണ്ടായതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ രണ്ടു സീസണില്‍ മാറി നിന്നത്. തന്റെ തിരിച്ചുവരവിനെക്കുറിച്ച് താരം തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഐപിഎല്‍ 2020 ഷെഡ്യൂളിന്റെ സമയത്ത് താന്‍ പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആയിരുന്നെന്നും കുറിച്ചു. മായാണ്ടി ലാംഗര്‍ കൂടി തിരിച്ചുവരുന്നതോടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഐപിഎല്ലിനായി നിയോഗിച്ചിരിക്കുന്ന ആങ്കറിംഗ് പാനല്‍ കൂടുതല്‍ കരുത്തുറ്റതായി മാറും.
Read more
ഈ സീസണില്‍ ഐപിഎല്ലില്‍ 70 ലീഗ് മത്സരങ്ങളുണ്ട്. ഗുജറാത്ത് ടൈറ്റന്‍സും ലക്‌നൗ സൂപ്പര്‍ജയന്റ്‌സുമാണ് പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍. മുംബൈയിലും പൂനെയിലുമായുള്ള സ്‌റ്റേഡിയങ്ങളലാണ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങള്‍ക്ക് 25 ശതമാനം കാണികളെ ആയിരിക്കും കയറ്റുക എന്നാണ് വിവരം.