സഞ്ജുവിന് വീണ്ടും ഗംഭീര അവസരം, ഒപ്പം യശസ്‌വി ജയ്‌സ്വാളിനും; ചാമ്പ്യൻസ് ട്രോഫി ടീമിലേക്കുള്ള അന്തിമ തീരുമാനം ഉടൻ

ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വെടിക്കെട്ട് പ്രകടനം നടത്തുന്ന താരമായി മാറിയിരിക്കുകയാണ് മലയാളിയായ സഞ്ജു സാംസൺ. 2015 മുതൽ ഇന്ത്യൻ ടീമിൽ ഉണ്ടെങ്കിലും ഈ വർഷമാണ് താരത്തിന്റെ കരിയറിന് ഗുണകരമായി മാറിയ വർഷം. അവസാനം കളിച്ച അഞ്ച് ടി-20 പരമ്പരയിൽ നിന്ന് 3 തകർപ്പൻ സെഞ്ച്വറി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

അടുത്ത വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ സജ്ജമാകുകയാണ് ഇന്ത്യ. നിലവിൽ ഏറ്റവും മികച്ച ഫോമിലുള്ള താരങ്ങളാണ് യശസ്‌വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, തിലക് വർമ്മ. ഇവരെ ടീമിൽ ഉൾപ്പെടുത്താനുള്ള അന്തിമ തീരുമാനത്തിലാണ് ബിസിസിഐ എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

യുവ താരങ്ങൾക്ക് അവസരം നൽകുമ്പോൾ സീനിയർ താരങ്ങളായ കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ് എന്നിവരെ ഒഴിവാക്കാനുള്ള സാധ്യതയും കൂടുതലാണ്. ഏകദിനത്തിൽ നാളുകൾ ഏറെയായി ഈ താരങ്ങൾ എല്ലാവരും മോശമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. അത് കൊണ്ട് തന്നെ സിലക്ടർമാർ ഇവരെ തിരഞ്ഞെടുക്കില്ല എന്ന നിലപാടിലാണ്.

എന്നാൽ സഞ്ജുവിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനായിരിക്കും അവസരം ലഭിക്കുക. നിലവിലെ ഗംഭീര ഫോം നിലനിർത്താൻ സഞ്ജുവിന് സാധിച്ചാൽ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കും.

Read more