ഓസ്‌ട്രേലിയൻ മുൻ താരം ഡാൻ ക്രിസ്റ്റിയൻ കഴിഞ്ഞ വർഷമാണ് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. അദ്ദേഹം ഇപ്പോൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ലീഗ് ആയ ബിഗ് ബാഷിൽ സിഡ്നി തണ്ടറിന്റെ അസിസ്റ്റൻ കോച്ച് ആയി പ്രവർത്തിക്കുകയാണ്.
സിഡ്‌നി തണ്ടേഴ്സിലെ താരങ്ങൾക്ക് പലരും പരിക്കിന്റെ പിടിയിലാണ്. ഈ അവസ്ഥ വന്നപ്പോഴാണ് 41 കാരനായ ക്രിസ്റ്റിയൻ കളത്തിലേക്ക് ഇറങ്ങിയത്. വെടിക്കെട്ട് പ്രകടനം കൊണ്ട് മികച്ച ക്യാമിയോ ആണ് താരം നടത്തിയത്. ഓസ്ട്രേലിയയിലെ ആഭ്യന്തര ടി-20 ലീഗായ ബിഗ് ബാഷ് ലീഗിലാണ് വളരെ കൗതുകകരമായ സംഭവം അരങ്ങേറിയത്. ബ്രിസ്‌ബേന്‍ ഹീറ്റിനെതിരായ മത്സരത്തിൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചു.
Read more
എട്ടാമനായി പുറത്തിറങ്ങിയ താരം 15 പന്തിൽ 23 റൺസ് നേടി. ഇതോടെ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് ആണ് സിഡ്‌നി തണ്ടർ നേടിയത്. ബോളിങ്ങിൽ ആകട്ടെ 25 റൺസ് വഴങ്ങി ഒരു വിക്കറ്റും ക്രിസ്റ്റിയൻ സ്വന്തമാക്കി.