വില്ലാളി വീരന്മാർ, ഇതിഹാസങ്ങൾ ഒഴിയുന്ന സിംഹാസനത്തിലേക്ക് യുവരാജാക്കന്മാരുടെ രാജകീയ പ്രവേശനം; പന്തിനും ഗില്ലിനും മുന്നിൽ അടിപതറിയോടി കടുവ സംഘം

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റൻ ജയത്തിലേക്ക്. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെന്ന നിലയിലാണ്. ശുഭ്മാന്‍ ഗില്‍ (176 പന്തില്‍ 119 ), ഋഷഭ് പന്ത് (128 പന്തില്‍ 109 ) റൺ എടുത്ത് ഇന്ത്യൻ ബാറ്റിംഗിനെ മുന്നോട്ട് നയിച്ചത്. ബംഗ്ലാദേശിനെതിരെ ഇന്ത്യ 515 റൺ ലക്ഷ്യമാണ് മുന്നോട്ട് വെച്ചത്.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (17 പന്തില്‍ 10), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (ഏഴു പന്തില്‍ അഞ്ച്), വിരാട് കോഹ്‌ലി (37 പന്തില്‍ 17) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ബംഗ്ലാദേശ് 149 റണ്‍സിന് പുറത്തായിരുന്നു. ഇന്ന് രാവിലെ ബാറ്റ് ചെയ്യാൻ ക്രീസിൽ എത്തിയ ഗിൽ- പന്ത് സഖ്യം ആക്രമണ മൂഡിൽ ആയിരുന്നു.

ഒരേ സമയം ക്ലാസും മാസും ചേർന്ന ശൈലിയിൽ ബാറ്റ് ചെയ്യുന്ന 2 താരങ്ങളുടെ തകർപ്പൻ പ്രകടനം ആയിരുന്നു ഇൻ കണ്ടത്. ബംഗ്ലാ ബോളർമാർ ആകട്ടെ ഇവർക്ക് മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുക ആയിരുന്നു. ഇവരുടെ ശൈലി ശരിക്കും ഈ പിച്ചിന് ചേർന്നതായിരുന്നു എന്ന് പറയാം .

ഭാവി ക്രിക്കറ്റിന്റെ രാജാവ് എന്നൊക്കെ പറയുന്ന താരവുമായ ഗില്ലും ആ സിംഹാസനത്തിനായി മത്സരിക്കുന്ന പന്തും ഒകെ അവരുടെ മഹത്വം വിളിച്ചോതുന്ന പ്രകടനം ആണ് നടത്തിയത്.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 376 റണ്‍സിന് മറുപടിയ്ക്കിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യന്‍ പേസര്‍മാര്‍ പിടിച്ച് കെട്ടുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയായിരുന്നു കൂടുതല്‍ അപകടകാരി.

64 പന്തില്‍ 32 റണ്‍സെടുത്ത ഷക്കീബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ലിറ്റന്‍ ദാസ് (42 പന്തില്‍ 22), ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷന്റോ (30 പന്തില്‍ 20), മുഷ്ഫിഖര്‍ റഹീം (14 പന്തില്‍ എട്ട്), ശദ്മന്‍ ഇസ്ലാം (രണ്ട്), സാക്കിര്‍ ഹസന്‍ (മൂന്ന്), മൊമീനുള്‍ ഹഖ് (പൂജ്യം), ഹസന്‍ മഹ്‌മൂദ് (ഒന്‍പത്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.