അർജുൻ ടെൻഡുൽക്കർ ട്രെന്റ് ബോൾട്ടിനെയും ദീപക് ചാഹറിനെയും പോലെ തന്നെ, ശ്രദ്ധിച്ചാൽ ആ കാര്യം മനസ്സിലാകും; അർജുൻ പുകഴ്ത്തി സൈമൺ ഡൂൾ

അർജുൻ ടെണ്ടുൽക്കർ ഡെത്ത് ഓവറിൽ പന്തെറിയാൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം സൈമൺ ഡൂൾ പറയുന്നു. തന്റെ കന്നി ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസൺ കളിക്കുന്ന അർജുൻ ഇതുവരെ ടൂർണമെന്റിൽ നാല് മത്സരങ്ങൾ കളിക്കുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (കെകെആർ) അരങ്ങേറ്റം കുറിച്ച താരത്തിന് ആ മത്സരത്തിൽ കാര്യമായ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. എന്നാൽ തൊട്ടടുത്ത കളിയിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ (എസ്ആർഎച്ച്) അവസാന ഓവറിൽ 20 റൺസ് പ്രതിരോധിക്കേണ്ട ഉത്തരവാദിത്വം താരം നന്നായി ചെയ്തു. ലീഗിലെ തന്റെ കന്നി വിക്കറ്റ് സ്വന്തമാക്കി. എന്നാൽ പഞ്ചാബ് കിങ്‌സിനെതിരെ നാലോവറിൽ 48 റൺസ് വഴങ്ങി. ഈ സീസണിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന താരവുമായി മാറി. എന്നാൽ കഴിഞ്ഞ കളിയിൽ ഗുജറാത്തിനെതിരെ 2 ഓവർ മാത്രമെറിഞ്ഞ താരം 1 വിക്കറ്റ് വീഴ്ത്തിയിരുന്നു.

സൈമൺ ഡൂൾ പറയുന്നത് ഇങ്ങനെ “നിങ്ങൾക്ക് അർജുനെ വേണമെങ്കിൽ ഒരു മോശം കളിയുടെ പേരിൽ പുറത്താക്കാം. പക്ഷെ രോഹിത് അവനെ പിന്തുണച്ചു. അവസാന ഓവറുകൾ എറിയുന്നതിനേക്കാൾ പവർ പ്ലേ ഓവറുകളാണ് അവന് കൂടുതൽ നല്ലത്. അത് മനസിലാക്കിയ രോഹിത് ബുദ്ധിപരമായ തീരുമാനമാണ് എടുത്തത്.”

പവർപ്ലേയിൽ രണ്ടോ മൂന്നോ ഓവർ എറിയുന്ന ട്രെന്റ് ബോൾട്ടിന്റെയും ദീപക് ചാഹറിന്റെയും കഴിവുകൾക്ക് സമാനമാണ് അർജുന്റെ കഴിവുകളെന്നും ഡൂൾ പറഞ്ഞു. ഇരുപത്തിമൂന്നുകാരന്റെ പരിചയക്കുറവാണ് ഡെത്ത് ഓവറുകളിൽ പന്തെറിയാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നതെന്നും അദ്ദേഹം കണക്കുകൂട്ടി.

Read more

“അദ്ദേഹം ട്രെന്റ് ബോൾട്ടിനെയും ദീപക് ചാഹറിനേയും പോലെയാണെന്ന് ഞാൻ കരുതുന്നു, രണ്ട് മൂന്ന് ഓവറുകൾ തുടക്കം തന്നെ എറിയുന്നതാണ് അവന് നല്ലത് . രോഹിത് സാഹചര്യം അനുസരിച്ച് പ്രവർത്തിച്ചു .” ഡൂൾ പറഞ്ഞ് നിർത്തി.