അശ്വിൻ വിരമിച്ചത് അവന്റെ തീരുമാനം, പക്ഷെ അദ്ദേഹം ഇന്ത്യയെ ചതിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി സുനിൽ ഗവാസ്‌ക്കർ

ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌ക്കർ ആർ അശ്വിൻ്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള പെട്ടെന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയുമായുള്ള ബ്രിസ്‌ബേൻ ടെസ്റ്റ് അവസാനിച്ചതിന് ശേഷമാണ് ഓഫ് സ്പിന്നർ ഇക്കാര്യം അറിയിച്ചത്. ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ ഒരു മത്സരത്തിൽ മാത്രമാണ് അശ്വിൻ കളത്തിൽ ഇറങ്ങിയത്.

“ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു, ഇത് ഇന്ത്യൻ ടീമിനൊപ്പമുള്ള എൻ്റെ അവസാന ദിവസമാണ്. എന്നെ സഹായിച്ചതിന് ബിസിസിഐയ്ക്കും എൻ്റെ ടീമംഗങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് ഞാൻ ചോദ്യങ്ങളോട് ഒന്നും പ്രതികരിക്കുന്നില്ല ”അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം ടെസ്‌റ്റ് പരമ്പരയ്‌ക്ക് നടുവിലാണ് വിരമിക്കൽ പ്രഖ്യാപനം വന്നതെന്ന് ഗവാസ്‌ക്കറെ അത്ഭുതപ്പെടുത്തിയ കാര്യം “ഇത് ഇന്ത്യക്ക് ഒരു കളിക്കാരനെ കുറയ്ക്കുന്നു. ഒരു കളിക്കാരന് പരിക്കേൽക്കുകയോ മറ്റെന്തെങ്കിലും കാരണത്താൽ ആവശ്യം വരുകയോ ചെയ്താൽ ഇന്ത്യക്ക് ഒരു താരത്തിന്റെ കുറവ് ഉണ്ട്.”

“മെൽബണിലെ വിക്കറ്റിനെക്കുറിച്ച് എനിക്കറിയില്ല, പക്ഷേ സിഡ്നിയിലെ ട്രാക്ക് സ്പിന്നർമാർക്ക് സഹായകരമാണ്. അത്തരം തീരുമാനങ്ങൾ പരമ്പരയ്ക്കുശേഷമാണ് പ്രഖ്യാപിക്കുന്നത് അല്ലാതെ പാതിവഴിയിലല്ല. ഇത് അൽപ്പം അസാധാരണമാണ്.” സുനിൽ ഗവാസ്‌കർ പറഞ്ഞു.

വർഷങ്ങളായി അശ്വിൻ നടത്തിയ പ്രകടനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. “അദ്ദേഹം ഒരു മാച്ച് വിന്നറാണ്. അദ്ദേഹത്തിൻ്റെ ബോളിങ് ബാറ്റർമാരുടെ ജീവിതം ബുദ്ധിമുട്ടാക്കി,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നും മൂന്നും ടെസ്റ്റുകളിൽ അശ്വിനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിങ്ക് ബോൾ മത്സരത്തിൽ കളിച്ചെങ്കിലും കാര്യമായ പ്രകടനം ഉണ്ടായില്ല. 106 ടെസ്റ്റുകളിൽ നിന്ന് 24.00 ശരാശരിയിൽ താരം 537 വിക്കറ്റ് വീഴ്ത്തി. 116 ഏകദിനങ്ങളിൽ നിന്ന് 156 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്. വെറ്ററൻ താരം 65 ടി20കൾ കളിച്ചു, 72 വിക്കറ്റുകൾ നേടുകയും ചെയ്തു.