ഏഷ്യാ കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം. കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയച്ചു. ഇന്ത്യയ്ക്കായി യുവതാരം തിലക് വര്‍മ്മ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും. ബംഗ്ലാദേശിനായി തന്‍സിം ഹസനും അരങ്ങേറും.
ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ കളിക്കില്ല. പകരം തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, സൂര്യകുമാര്‍ യാദവ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ടീമിലിടം പിടിച്ചു.
All set for his ODI debut! 👌👌
Congratulations to Tilak Varma as he receives his #TeamIndia ODI cap from captain Rohit Sharma 👏 👏#AsiaCup2023 | #INDvBAN pic.twitter.com/kTwSEevAtn
— BCCI (@BCCI) September 15, 2023
ഞായറാഴ്ച ശ്രീലങ്കയുമായി ഏറ്റുമുട്ടുന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ഇതിനകം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അതിനാല്‍ തന്നെ ഇന്നത്തെ മത്സരം അപ്രസക്തമാണ്. എന്നിരുന്നാലും, ഏകദിന ലോകകപ്പിന് ഒരു മാസത്തില്‍ താഴെ മാത്രം സമയം ശേഷിക്കെ, ഇരു രാജ്യങ്ങള്‍ക്കും അവരുടെ ബെഞ്ച് ശക്തി പരീക്ഷിക്കാനും അവര്‍ ഇഷ്ടപ്പെടുന്ന പുതിയ കോമ്പിനേഷനുകള്‍ പരീക്ഷിക്കാനുമുള്ള അവസരമാണിത്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ (C), ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (W), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, പ്രസീദ് കൃഷ്ണ.
Read more
ബംഗ്ലാദേശ് പ്ലേയിംഗ് ഇലവൻ: ലിറ്റൺ ദാസ് (W), തൻസീദ് ഹസൻ, അനമുൽ ഹഖ്, ഷാക്കിബ് അൽ ഹസൻ (C), തൗഹിദ് ഹൃദയ്, ഷമീം ഹൊസൈൻ, മെഹിദി ഹസൻ മിറാസ്, മഹേദി ഹസൻ, നാസും അഹമ്മദ്, തൻസിം ഹസൻ സാക്കിബ്, മുസ്തഫിസുർ റഹ്മാൻ.