ബാറ്റ് കൊണ്ട് മൂന്ന് ഫോര്‍മാറ്റിലും ബാബര്‍ അത്ഭുതം, ഇനി ഒന്നുകൂടി ചെയ്യാനുണ്ട്; നിര്‍ദ്ദേശവുമായി മിസ്ബ ഉള്‍ ഹക്ക്

പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ബാറ്റ് കൊണ്ട് മൂന്ന് ഫോര്‍മാറ്റിലും അത്ഭുതമാണെന്ന് കോച്ച് മിസ്ബ ഉള്‍ ഹക്ക്. ബാറ്റിംഗ് പ്രകടനത്തില്‍ താരം സമര്‍ത്ഥനായെന്നും ഇനി ബാബര്‍ തന്റെ ക്യാപ്റ്റന്‍സിയിലെ കഴിവ് തെളിയിക്കാനുണ്ടെന്നും മിസ്ബ ഉള്‍ ഹക്ക് പറഞ്ഞു.

“ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ബാറ്റ് കൊണ്ട് എന്ത് അത്ഭുതം കാട്ടാമെന്ന് ബാബര്‍ ഇതിനോടകം തെളിയിച്ച് കഴിഞ്ഞു. ഇനി അവന്റെ ക്യാപ്റ്റന്‍സിയിലെ കഴിവുകളാണ് ലോകം കാണേണ്ടത്. സമയം കൂടും തോറും മെച്ചപ്പെടുന്ന ഒരു കാര്യമാണ് ക്യാപ്റ്റന്‍സി.”

PCB backs Misbah-ul-Haq as national head coach cum selector despite failure in Pakistan Super

“പ്രതിസന്ധി ഘട്ടത്തിലൂടെ ഒരാള്‍ കൂടുതല്‍ കടന്ന് പോകുമ്പോള്‍ അയാളെ അത് കൂടുതല്‍ കരുത്തനാക്കും. മികച്ച ക്രിക്കറ്റിംഗ് സെന്‍സ് ഉള്ള വ്യക്തിയാണ് ബാബര്‍. ഭാവിയില്‍ ബാറ്റിംഗിലെ കഴിവ് തെളിയിച്ച പോലെ ക്യാപ്റ്റന്‍സിയിലും താരം അത് തെളിയിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്” മിസ്ബ പറഞ്ഞു.

നിലവില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയോട് താരതമ്യം ചെയ്യുന്ന താരമാണ് ബാബര്‍ അസം. കഴിഞ്ഞ മാസത്തെ ഐ.സി.സിയുടെ മികച്ച താരത്തിനുള്ള അവാര്‍ഡും ബാബറിനാണ് ലഭിച്ചത്.