സ്റ്റമ്പ് മൈക്കിലൂടെ ബാബർ ഈ ഓവറിൽ പുറത്താക്കുമെന്ന് പറയുന്നു, പറഞ്ഞത് പോലെ തന്നെ നായകൻ പുറത്താകുന്നു; പി.എസ്.എലിൽ നടന്നത് ഒത്തുകളിയെന്ന ആരോപണം ശക്തം; വീഡിയോ

പാകിസ്ഥാൻ സൂപ്പർ ലീഗ് 2023 ന്റെ ഒരു വീഡിയോ ഇന്റർനെറ്റിൽ വളരെ പെട്ടെന്ന് വൈറലായി പടരുകയാണ്. ഈ വീഡിയോ കണ്ടതോടെ പിഎസ്എല്ലിൽ ഒത്തുകളി നടന്നതായി ആരാധകർ ആരോപിക്കുന്നു. പി.എസ്.എൽ ഫൈനൽ ഒകെ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഈ സംഭവം ഇപ്പോൾ വലിയ ചർച്ചയാകുകയാണ്. ഇസ്‌ലാമാബാദ് യുണൈറ്റഡ് പെഷവാർ സാൽമിയെ നേരിട്ട PSL 2023-ലെ ആദ്യ എലിമിനേറ്ററിൽ നിന്നുള്ളതാണ് ഈ വീഡിയോ. ഷദാബാദ് ഖാൻ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ ക്യാപ്റ്റനായിരുന്നപ്പോൾ ബാബർ അസം പെഷവാർ സാൽമിയെ നയിച്ചു.

വീഡിയോയിൽ, ഷദാബ് ഖാൻ സ്റ്റമ്പിൽ ബെയിൽസ് വെക്കുന്നതും സ്റ്റമ്പ് മൈക്കിലൂടെ ‘ഈ ഓവറിൽ ബാബർ പുറത്താകും ’ എന്ന് പറയുന്നത് കാണാമായിരുന്നു. പറഞ്ഞത് പോലെ തന്നെ നായകൻ പുറത്താകുന്നു. ഇത് എല്ലാവര്ക്കും ഞെട്ടലായി. ഷദാബ് വിക്കറ്റിന് മുന്നിൽ ബാബറിനെ കുടുക്കിയപ്പോൾ പാകിസ്ഥാൻ നായകൻ ഇതിനെതിരെ ഒരു റിവ്യൂ പോലും എടുത്തില്ല എന്നത് ശ്രദ്ധിക്കണം.

ബാബറിനെ പോലെ സ്പിൻ നന്നായി കളിക്കുന്ന ബാബറിനെതിരെ ഇത്തരത്തിൽ ഉള്ള പ്രവചനം നടത്തിയതിൽ എന്തോ ഉണ്ടെന്നും ആരാധകർ പറയുന്നു. എന്തായലും ലീഗ് ഒത്തുകളി ആണെന്ന് കാണിക്കാൻ ഇപ്പോൾ ഈ വിഡിയോയാണ് ആളുകൾ ഉപയോഗിക്കുന്നത്.