അവൻ ടി 20 കളിക്കുന്നത് കണ്ട് പഠിച്ചാൽ ബാബർ രക്ഷപെടും, ഇന്ത്യൻ താരത്തെ മാതൃകയാക്കാൻ നിർദേശം

ഹരാരെയിൽ നടന്ന രണ്ടാം ടി20യിൽ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യ 100 റൺസിൻ്റെ ആധിപത്യ വിജയത്തിൽ ചരിത്ര സെഞ്ചുറിയുമായി അഭിഷേക് ശർമ്മ. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇപ്പോൾ 1-1ന് സമനിലയിലാണ്. തകർപ്പൻ സെഞ്ചുറിയുമായി അഭിഷേക് ശർമ്മ ബാറ്റിങ്ങിൽ തിളങ്ങിയപ്പോൾ ഋതുരാജ് ഗെയ്‌ക്‌വാദ് 47 പന്തിൽ ഒരു സിക്‌സും പതിനൊന്ന് ബൗണ്ടറിയുമടക്കം 77 റൺസ് നേടി. റിങ്കു സിംഗ് ഇന്ത്യക്ക് വേണ്ടി മികച്ച ഫിനിഷിംഗ് നൽകി..

22 പന്തിൽ 218.18 എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിൽ അഞ്ച് സിക്‌സറുകളും രണ്ട് ബൗണ്ടറികളും ഉൾപ്പെടെ പുറത്താകാതെ 48 റൺസ് നേടി. ബ്ലെസിംഗ് മുസാറബാനിയുടെ പന്തിൽ 104 മീറ്റർ സിക്സാണ് അദ്ദേഹത്തിൻ്റെ ഇന്നിംഗ്സിൻ്റെ പ്രധാന ഹൈലൈറ്റ്. ഇന്ത്യയുടെ ഇന്നിംഗ്‌സിൻ്റെ അവസാന ഓവറിലായിരുന്നു ഷോട്ട്. മുസാറബാനിയുടെ ഒരു ലെങ്ത് ബോൾ റിങ്കു അത് ലോംഗ് ഓഫിന് മുകളിലൂടെ ഒരു കൂറ്റൻ സിക്സറിന് പറത്തി ഗ്രൗണ്ട് ക്ലിയർ ചെയ്തു. ഇന്ത്യക്ക് വേണ്ടി ബൗളിങ്ങിൽ ആവേഷ് ഖാൻ മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, മുകേഷ് കുമാർ 3 ഓവർ 4 ബൗളിൽ 37 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. ലൂക്ക് ജോങ്‌വെയുടെ വിക്കറ്റ് മുകേഷ് കുമാറിന് ലഭിച്ചതോടെ സിംബാബ്‌വെയുടെ പോരാട്ടം അവസാനിച്ചു. നിശ്ചിത ഇരുപത് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 234 റൺസ് നേടിയപ്പോൾ എട്ട് ബോൾ ബാക്കി നിൽക്കെ 134 റൺസിന് സിംബാവെ എല്ലാവരും പുറത്തായി. ശുഭ്മാൻ ഗില്ലിൻ്റെ നേതൃത്വത്തിലുള്ള ടീമിൻ്റെ ശ്രദ്ധേയമായ തിരിച്ചുവരവാണിത്. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ അടുത്ത മത്സരം ജൂലൈ 10ന് ഹരാരെ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

അഭിഷേക് ശർമയുടെ പ്രകടനത്തിന് വലിയ രീതിയിൽ ഉള്ള അഭിനന്ദനമാണ് സോഷ്യൽ മീഡിയയിൽ കിട്ടുന്നത്. ആദ്യ മത്സരത്തിൽ പൂജ്യനായി മടങ്ങിയ താരത്തിന് ട്രോളുകൾ കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ഒരൊറ്റ ദിവസം കൊണ്ട് താരം വിരോധികളെ കൊണ്ട് കൈയടിപ്പിക്കുന്ന രീതിയിൽ ഉള്ള പ്രകടനമാണ് താരം കാഴ്ചവെച്ചത് എന്നതിൽ യാതൊരു സംശയവും ഇല്ല. താരത്തിന്റെ തകർപ്പൻ ഇന്നിങ്സിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ കിട്ടുന്നത് പാകിസ്ഥാൻ നായകൻ ബാബർ അസമിനാണ്. സിംബാബ്‌വെയ്‌ക്കെതിരെ മികച്ച ട്രാക്ക് റെക്കോഡുള്ള താരം സിംബാബ്‌വെ മർദകൻ എന്നാണ് അറിയപെടുന്നത്.

എന്നാൽ ടി 20 20 യിൽ സ്ട്രൈക്ക് റേറ്റിന് ഉൾപ്പടെ യാതൊരു വിലയും കൽപ്പിക്കാതെ കളിക്കുന്ന ബാബർ അഭിഷേകിനെ കണ്ട് ഈ ഫോർമാറ്റ് എങ്ങനെയാണ് കളിക്കേണ്ടതെന്ന് പഠിക്കണം ഉൾപ്പടെ ഒരുപാട് അഭിപ്രായങ്ങളും ട്രോളുകളും വരുന്നു.\