സഞ്ജുവിന് മുകളിൽ പന്ത് വരണം ലോകകപ്പ് ടീമിൽ, അതിന് രണ്ട് കാരണങ്ങൾ ഉണ്ട്; അവകാശവാദവുമായി ഗൗതം ഗംഭീർ

T20 WC 2024-ൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പർ ആരായിരിക്കണം എന്നതിനെക്കുറിച്ചുള്ള തൻ്റെ വീക്ഷണങ്ങൾ ഗൗതം ഗംഭീർ അടുത്തിടെ പങ്കിട്ടു. സഞ്ജു സാംസണിനെ മറികടന്ന് ഋഷഭ് പന്തിനെ ഗംഭീർ തിരഞ്ഞെടുത്തു. എന്തുകൊണ്ട് പന്തിനെ തിരഞ്ഞെടുത്തു എന്ന് കാണിക്കാൻ ഉള്ള കാരണങ്ങളും മുൻ താരം പറഞ്ഞു.

2024 ലെ T20 ലോകകപ്പിൽ ഇന്ത്യ രണ്ട് വിക്കറ്റ് കീപ്പർമാരെ – പന്തിനെയും സാംസണെയും – തിരഞ്ഞെടുത്തു. സ്‌പോർട്‌സ്‌കീഡ ക്രിക്കറ്റിൻ്റെ മാച്ച് കി ബാത്ത് ഷോയിൽ സംസാരിക്കവേ, ഐപിഎല്ലിൽ പന്ത് മധ്യനിരയിൽ ബാറ്റ് ചെയ്യുമ്പോൾ സാംസൺ ഒരു ടോപ് ഓർഡർ ബാറ്റർ എന്ന നിലയിലാണ് കളിക്കുന്നതെന്നും ഗംഭീർ പറഞ്ഞൂ.

ഇന്ത്യയ്‌ക്ക് ഇതിനകം തന്നെ രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി എന്നിവരുള്ളതിനാൽ, ഋഷഭ് പന്ത് ആദ്യ ഇലവനിൽ ഇടംപിടിക്കണമെന്ന് ഗൗതം ഗംഭീർ പറഞ്ഞു- “രണ്ടുപേർക്കും തുല്യ നിലവാരമുണ്ട്. സഞ്ജുവിന് അതിശയകരമായ നിലവാരമുണ്ട്, കൂടാതെ ഋഷഭ് പന്തിനും മികച്ച നിലവാരമുണ്ട്. എനിക്ക് തിരഞ്ഞെടുക്കേണ്ടിവന്നാൽ, ഞാൻ റിഷഭ് പന്തിനെ തിരഞ്ഞെടുക്കും, കാരണം അവൻ ഒരു സ്വാഭാവിക മധ്യനിര ബാറ്ററാണ്. സഞ്ജു, നിങ്ങൾ ഐപിഎല്ലിൽ കാണുകയാണെങ്കിൽ അവൻ ടോപ് ഓർഡർ ബാറ്ററാണ്. ഋഷഭ് അഞ്ചിലും ആറിലും ഏഴിലും ബാറ്റ് ചെയ്തിട്ടുണ്ട്, ”ഗംഭീർ പറഞ്ഞു.

“ടീം ഇന്ത്യയുടെ കോമ്പിനേഷൻ നോക്കുമ്പോൾ, ഞങ്ങൾക്ക് ആ സ്ഥാനത്ത് വിക്കറ്റ് കീപ്പറെയാണ് വേണ്ടത്, ടോപ്പ് ഓർഡറിലല്ല. അതിനാൽ ഞാൻ ഋഷഭ് പന്തിൽ നിന്ന് തുടങ്ങും. കൂടാതെ, അവൻ ഒരു ഇടംകൈയ്യനാണ്. നിങ്ങൾക്ക് ഇടംകൈ -വലത് കൈ കോമ്പിനേഷൻ നമുക്ക് വേണം” അദ്ദേഹം കൂട്ടിച്ചേർത്തു.

സഞ്ജുവിന് മുകളിൽ ഋഷഭ് വരാനുള്ള സാധ്യതകൾ കൂടുതൽ ആണെന്നാണ് വിദഗ്ധർ ഉൾപ്പടെ പറയുന്നത്.