വനിതാ പ്രീമിയര്‍ ലീഗിന്റെ (ഡബ്ല്യുപിഎല്‍) ഉദ്ഘാടന പതിപ്പിനുള്ള കളിക്കാരുടെ ലേലം ഫെബ്രുവരി 13ന് മുംബൈയില്‍ നടക്കും. 409 താരങ്ങള്‍ താരങ്ങളാണ് ലേലമുഖത്തുള്ളത്. അഞ്ച് ടീമുകളിലേക്കായി 90 സ്ലോട്ടുകളിലേക്കാണ് ലേലം. 1525 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്നാണ് 409 താരങ്ങളെ ഫൈനല്‍ ലിസ്റ്റ് ചെയ്തത്.
409 കളിക്കാരില്‍ 246 ഇന്ത്യന്‍ താരങ്ങളും 163 വിദേശതാരങ്ങളുമാണ് ഉള്ളത്. ഏറ്റവും ഉയര്‍ന്ന ലേലത്തുകയായ 50 ലക്ഷത്തിന്റെ പട്ടികയില്‍ 24 താരങ്ങളാണ് ഉള്ളത്. ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ദീപ്തി ശര്‍മ്മ, ഇന്ത്യയുടെ അണ്ടര്‍ 19 ടി20 ലോകകപ്പ് ജേതാവ് ക്യാപ്റ്റന്‍ ഷഫാലി വര്‍മ എന്നിവരും ഉയര്‍ന്ന ബ്രാക്കറ്റില്‍ ഇടം നേടിയ ചുരുക്കം ചില ഇന്ത്യക്കാരില്‍ ഉള്‍പ്പെടുന്നു.
എല്ലിസ് പെറി, സോഫി എക്ലെസ്റ്റോണ്‍, സോഫി ഡിവൈന്‍ തുടങ്ങി 13 വിദേശ കളിക്കാര്‍ 50 ലക്ഷം രൂപ കരുതല്‍ വിലയ്ക്ക് കീഴില്‍ സ്ലോട്ട് ചെയ്തിട്ടുണ്ട്. 30 താരങ്ങളാണ് 40 ലക്ഷം വിലയുടെ സ്റ്റോട്ടിലുള്ളത്.
🚨 NEWS 🚨: Women’s Premier League 2023 Player Auction list announced. #WPLAuction
All The Details 🔽 https://t.co/dHfgKymMPN
— Women's Premier League (WPL) (@wplt20) February 7, 2023
Read more
സൗത്ത് മുംബൈയിലെ ഒരു ഹോട്ടലിലാണ് ലേലം നടക്കുന്നത്. മാര്‍ച്ച് 4 മുതല്‍ ഉദ്ഘാടന സീസണ് ആരംഭിക്കും. മാര്‍ച്ച് 26 നായിരിക്കും ഈ സീസണിന്റെ ഫൈനല്‍ മത്സരം. 22 മത്സരങ്ങളാണ് സീസണിലുള്ളത്. ഇത് മുംബൈയിലെ രണ്ട് മൈതാനങ്ങളിലായി നടക്കും.