എംഎസ് ധോണിക്കും രോഹിത് ശര്‍മ്മയ്ക്കും ഇടയില്‍ മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ധോണിയും രോഹിതും ഇന്ത്യക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും മികച്ച വിജയങ്ങള്‍ നേടിയിട്ടുണ്ട്. നായകനെന്ന നിലയില്‍ മൂന്ന് ഐസിസി ട്രോഫികളാണ് ധോണി നേടിയത്. മറുവശത്ത്, രോഹിത് അടുത്തിടെ 2024 ലെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
എന്തുകൊണ്ടാണ് രോഹിത് ധോണിയേക്കാള്‍ മികച്ചതെന്ന് ഹര്‍ഭജന്‍ വിശദീകരിച്ചു. ”ധോണിയേക്കാള്‍ രോഹിത് മുന്നിലാണ്. കളിക്കാരുടെ പദ്ധതികളെക്കുറിച്ച് അറിയാന്‍ അവന്‍ അവരുടെ അടുത്തേക്ക് പോകുന്നു. അവന്റെ സഹപ്രവര്‍ത്തകര്‍ക്ക് അവനുമായി ബന്ധപ്പെടാന്‍ കഴിയും.’
‘എന്നാല്‍ ധോണി വ്യത്യസ്തനായിരുന്നു. അവന്‍ ആരോടും സംസാരിച്ചില്ല. നിശബ്ദതയിലൂടെ ധോണി തന്റെ ചിന്തകള്‍ കളിക്കാരെ അറിയിച്ചു. ടീമംഗങ്ങളുമായി ആശയവിനിമയം നടത്തുന്ന അദ്ദേഹത്തിന്റെ ശൈലിയായിരുന്നു അത്’ ഹര്‍ഭജന്‍ പറഞ്ഞു.