അവസാന വിക്കറ്റുകള്‍ നേടാന്‍ ഇന്ത്യ പരമാവധി ശ്രമിക്കുമ്പോഴും ഒരു കാര്യം അവര്‍ നിരന്തരമായി ചെയ്തുകൊണ്ടിരുന്നു!

ഇത് ക്രിക്കറ്റ് അല്ലേ, പിഴവുകള്‍ ഉണ്ടാകും. മത്സരം കൈപിടിയില്‍ ഒതുക്കി എന്ന് കരുതിയ ഓസിസ് നെ നമ്മൂടെ വാലറ്റവും വിറപ്പിച്ചില്ലേ. സത്യമാണ് നിര്‍ണായകമായ 3 ക്യാച്ച്കള്‍ നമ്മള്‍ വിട്ടു. അത് നേടിയിരുന്നു എങ്കില്‍ ഇതിലും കുറഞ്ഞ ഒരു ടാര്‍ഗറ്റ് ഇല്‍ നമ്മള്‍ ഇന്ന് ബാറ്റ് ചെയ്‌തേനെ.

അവസാന വിക്കറ്റുകള്‍ നേടാന്‍ ഇന്ത്യ പരമാവധി ശ്രമിക്കുമ്പോഴും ഒരു കാര്യം അവര്‍ നിരന്തരമായി ചെയ്തുകൊണ്ടിരുന്നു. ഓവറുകള്‍ വൈകിപ്പിക്കാന്‍… കാരണം ഇന്ന് അവസാന സെക്ഷനിലെ 40 മിനിറ്റ് ബാറ്റ് ചെയ്യേണ്ടി വന്നിരുന്നു എങ്കില്‍ ഫോം നിഴലില്‍ പോലും കാണാന്‍ ഇപ്പോള്‍ കഴിയാത്ത രോഹിത്തിനും മധ്യനിരയും ഒരുപക്ഷേ കുഴഞ്ഞേനെ…

ഒരു ദിവസം മുഴുവന്‍ മെല്‍ബണിലെ വെയിലില്‍ ഫീല്‍ഡ് ചെയ്ത നമ്മുടെ പ്ലെയേഴ്‌സിന് ഒരുപക്ഷേ ആ 40 മിനിറ്റ് സര്‍വൈവ് ചെയ്യുക എന്നത് വല്ലാത്ത ഒരു അഗ്‌നിപരീക്ഷ ആയിരിക്കും. കൂടെ ഒന്നോ രണ്ടോ വിക്കറ്റ് വീണാല്‍ പോലും നമ്മള്‍ നാളെ സമ്മര്‍ദ്ദത്തില്‍ ഇറങ്ങേണ്ടി വരും…കമന്ററിയില്‍ ഓസീസ് കമന്റേറ്റര്‍സ് ഉള്‍പ്പടെ പറഞ്ഞ ഒരു വസ്തുതയാണ് ഇത്….

നാളെ ടോട്ടലി ഫ്രഷ് ആയി നമ്മുടെ ഓപ്പണേഴ്‌സ് ഇറങ്ങും. ഓരോ ഓവറുകള്‍ ലയണ്‍ ഉം ബോളന്‍ഡ് ഉം നില്‍ക്കും തോറും ഓസീസ് ന്റെ വിജയ സാധ്യതയും കുറയും. ഹിറ്റ്മാന്റെ കരിയറിലെ ഏറ്റവും വലിയ ഇന്നിംഗ്‌സ് ആണ് നാളെ..

സമനില ആയാല്‍ സിഡ്‌നി ടെസ്റ്റ് ഓസീസിന് പ്രെഷര്‍ തന്നെയാണ്. കാരണം അതിലും സമനിലയായാല്‍ പോലും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യക്ക് തന്നെ ആകും ഡിഫന്‍ഡിംഗ് ചാമ്പ്യന്‍സ് ആയത്‌കൊണ്ട് കിട്ടുന്നത്. തലയില്‍ കൂട്ടി കിഴിക്കലുകള്‍ നമ്മളിലും കൂടുതല്‍ ഓസീസിന് തന്നെയാണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍