ഗാബയില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ വരുത്തിയ രണ്ട് മാറ്റങ്ങളെ വിലയിരുത്തി മുന്‍ താരം രവി ശാസ്ത്രി. രണ്ടാം ഗെയിമില്‍ 10 വിക്കറ്റിന് തോറ്റ ശേഷം, അഡ്ലെയ്ഡ് ഓവലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത ഹര്‍ഷിത് റാണയ്ക്കും രവിചന്ദ്രന്‍ അശ്വിനും പകരം രവീന്ദ്ര ജഡേജയെയും ആകാശ് ദീപ്നെയും ടീം ഇന്ത്യ മൂന്നാം ടെസ്റ്റിലുള്‍പ്പെടുത്തി. ടീം മാനേജ്മെന്റിന്റെ ഈ തീരുമാനത്തെ ശാസ്ത്രി അഭിനന്ദിച്ചു.
രവീന്ദ്ര ജഡേജ ഒഴിവാക്കാന്‍ കഴിയാത്തത്ര ഒരു മികച്ച കളിക്കാരനാണ്. അദ്ദേഹം മികച്ച ബാറ്ററാണ്, സ്ലോ ബൗളിംഗിലൂടെ വിക്കറ്റുകള്‍ വീഴ്ത്തുന്നു. അതുകൊണ്ട് അത് ശരിയായ തീരുമാനമാണെന്ന് എനിക്ക് തോന്നുന്നു. ആകാശ് ഇവിടെ പന്തെറിയുന്നത് ആസ്വദിക്കും. അദ്ദേഹത്തിന് മികച്ച മത്സരം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്- രവി ശാസ്ത്രി പറഞ്ഞു.
വാഷിംഗ്ടണ്‍ സുന്ദറിന് സ്ഥാനം ലഭിക്കാത്തതിനോടും ശാസ്ത്രി പ്രതികരിച്ചു. ‘നല്ല വെയിലുള്ള ദിവസമാണെങ്കില്‍ അവന് കളിക്കാമായിരുന്നു. കളിയില്‍ കാലാവസ്ഥയും മഴയും പ്രതീക്ഷിക്കുന്നതിനാല്‍ അവര്‍ ജഡേജയ്ക്കൊപ്പം പോകാന്‍ തീരുമാനിച്ചു,” ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
Read more
ഗാബ ടെസ്റ്റിന്റെ ആദ്യ ദിനം മഴ നഷ്ടപ്പെടുത്തിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ 13.2 ഓവറില്‍ 28 റണ്‍സുമായി നില്‍ക്കവെ മഴയെത്തി. ഇതോടെ ആദ്യ ദിനം നേരത്തെ തന്നെ മത്സരം നിര്‍ത്തേണ്ടി വന്നു. 19 റണ്‍സോടെ ഉസ്മാന്‍ ഖ്വാജയും നാല് റണ്‍സോടെ നതാന്‍ മക്‌സ്വീനിയുമാണ് ക്രീസില്‍. വരുന്ന ദിവസങ്ങളിലും മഴ പെയ്യാനുള്ള സാധ്യതയുണ്ട്.