സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ ബറോഡയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഫൈനലിലേക്ക് രാജകീയമായി പ്രവേശിച്ചിരിക്കുകയാണ് മുംബൈ. എന്നാൽ മത്സരത്തിനിടെ ആരാധകനോടുള്ള സ്നേഹം നിറഞ്ഞ പെരുമാറ്റത്തിലൂടെ ആരാധകരുടെ കൈയ്യടി വാങ്ങിയിരിക്കുകയാണ് ഇന്ത്യൻ താരമായ ഹാർദിക് പാണ്ട്യ.
ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കാൻ ഹാർദിക്കിന് സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ വാനോളം പുകഴ്തിയിരിക്കുകയാണ് ആരാധകർ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ചയാണ് ബറോഡയും മുംബൈയും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം നടന്നത്. മത്സരത്തിനിടയിൽ മൂന്നു ആരാധകർ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നിരുന്നു. ഹർദിക്കിനെ കാണാൻ സുരക്ഷാ വലയങ്ങൾ മറികടന്നാണ് അവർ എത്തിയത്.
ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി അവരെ ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചു. അപ്പോഴാണ് ഹാർദിക് ഇടപെട്ട് ആരാധകരോട് മോശമായ രീതിയിൽ പെരുമാറരുത് എന്നും, മര്യാദയ്ക്ക് സംസാരിക്കണം എന്നും സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
Read more
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരോട് വിളിച്ച് പറയുന്ന ഹർദിക്കിനെ കണ്ടപ്പോൾ മത്സരം കാണാൻ വന്ന ആരാധകർ ഹർദിക്കിനെ ആവേശത്തോടെ ആർപ്പു വിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ടീം പരാജയം വഴങ്ങിയെങ്കിലും ഹാര്‍ദ്ദിക്കിന്റെ ഈ പ്രവൃത്തി ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്.