കെഎല്‍ രാഹുല്‍ എന്തിനാണ് ടീമില്‍?, വിദേശ പിച്ചുകളില്‍ തനിക്കു ഒരു സ്പെഷ്യല്‍ പവര്‍ ഉണ്ടെന്നു തെളിയിച്ച് അയാള്‍ ഓപ്പണിംഗ് ഉറപ്പിച്ചു!

ടീം സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ കെഎല്‍ രാഹുല്‍ എന്തിനാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയില്‍ എന്നായിരുന്നു ചോദ്യങ്ങള്‍. ഓസ്‌ട്രേലിയ എ ക്ക് എതിരെ പരിശീലന മത്സരത്തില്‍ ബോള്‍ ടോട്ടലി മിസ്ജഡ്ജ് ചെയ്ത് പുറത്തായ രീതി കൂടെ ആയപ്പോള്‍ ശുഭം.

എന്നാല്‍ നായകന്‍ രോഹിത്തിന്റെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ തന്റെ സ്‌ട്രോങ്ങ് സോണ്‍ ആയി ഓപ്പണര്‍ റോളില്‍ ഇറങ്ങാന്‍ ആയപ്പോള്‍ രാഹുല്‍ മിന്നി. ഇന്ത്യയുടെ വിജയത്തില്‍ അയാള്‍ നിര്‍ണായക പങ്ക് വഹിച്ചു. തന്റെ ഓപ്പണിങ് പൊസിഷന്‍ അയാള്‍ ഉറപ്പിച്ചു.

ഇന്നത്തെ ഇന്നിങ്സും ഏറെ സ്പെഷ്യല്‍ ആണ്. മറ്റുള്ളവര്‍ വരിവരിയായി ഡ്രസിങ് റൂമിലേക്ക് മടങ്ങിയപ്പോള്‍, രാഹുല്‍ കാണിച്ച് തന്നു എങ്ങനെയാണ് ടെസ്റ്റ് കളിക്കേണ്ടത് എന്ന്.ലീവ് ചെയ്യണ്ട ബോളുകള്‍ ലീവ് ചെയ്ത് ക്ഷമയോടെ അയാള്‍ ന്യൂ ബോളിനെ നേരിട്ടു,പലരും കണ്ട് പഠിക്കേണ്ട ഒന്ന്.

നിലയുറപ്പിച്ച ശേഷം വളരെ ശ്രദ്ധയോടെ രാഹുല്‍ ഇന്ത്യന്‍ സ്‌കോര്‍ ചലിപ്പിച്ചു.ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷകളുടെ ഭാരം അയാള്‍ ഒറ്റക്ക് ചുമളിലേറ്റി.സെഞ്ചുറി നേടും എന്ന് കരുതിയെങ്കിലും രാഹുല്‍ വീണു. ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ വിലപ്പെട്ട 84 റണ്‍സ് ആണ് അയാള്‍ കൂട്ടി ചേര്‍ത്തത്.

വിദേശ പിച്ചുകളില്‍ തനിക്കു ഒരു സ്പെഷ്യല്‍ പവര്‍ ഉണ്ടെന്നു വീണ്ടും ഇന്ത്യയുടെ ക്ലാസ്സി രാഹുല്‍ കാണിച്ച് തന്നു.

എഴുത്ത്: ജോ മാത്യു 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍