BGT 2024: ഇന്ത്യക്ക് ആശ്വാസ വാർത്ത; കങ്കാരു പടയ്ക്ക് തിരിച്ചടി; ഓസ്‌ട്രേലിയൻ ക്യാമ്പിൽ ആശങ്ക

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയയാണ്. രണ്ടാം ടെസ്റ്റിൽ 445 സ്കോർ മറികടന്ന് ലീഡ് ഉയർത്താൻ ഇറങ്ങിയ ഇന്ത്യയെ 259 ന് 9 വിക്കറ്റ് നഷ്ടത്തിൽ എന്ന നിലയിൽ എത്തിക്കാൻ കങ്കാരു പടയ്ക്ക് സാധിച്ചു. ഇന്ത്യക്ക് വേണ്ടി സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ച വെച്ച താരങ്ങളാണ് കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ആകാശ് ദീപ് എന്നിവർ. മൂന്നാം ടെസ്റ്റ് മത്സരം സമനിലയിൽ കലാശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഓസ്‌ട്രേലിയൻ താരമായ ജോഷ് ഹേസൽവുഡിന് മത്സരത്തിനിടയിൽ തുടയിൽ പരിക്ക് ഏറ്റിരുന്നു. സ്കാനിങ്ങിൽ തുടയുടെ പേശികൾക്കാണ് പരിക്ക് ഏറ്റത് എന്ന് കണ്ടെത്തി. നാലാം ദിനമായ ഇന്ന് ഒരു ഓവർ എറിഞ്ഞ ശേഷം ജോഷ് തിരികെ കയറി പോയി. തുടർന്ന് അടുത്ത രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് താരം പുറത്താവാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

Read more

ഇന്ന് നടന്ന ആദ്യ സെഷനില്‍ ഹേസല്‍വുഡ് ഒരു ഓവര്‍ ബൗള്‍ ചെയ്ത ശേഷം വയ്യാതെയായി. തുടർന്നു ക്യാപ്റ്റന്‍ കമ്മിന്‍സ്, വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുമായി നീണ്ട സംഭാഷണത്തിന് ശേഷം ജോഷ് ഹേസൽവുഡ് മടങ്ങി.