“ആകാശ് ദീപ് – ജസ്പ്രീത് ബുംറ സഖ്യം അവസാന വിക്കറ്റായി ബാറ്റ് ചെയ്യുമ്പോൾ താൻ പാഡ് കെട്ടി അടുത്ത ഇന്നിങ്സിന് ഇറങ്ങാൻ ഒരുങ്ങുക ആയിരുന്നു” കെ എൽ രാഹുൽ പറഞ്ഞ വാക്കുകളാണ് ഇത്. ഓസ്‌ട്രേലിയക്ക് എതിരെ ഫോളോ ഓൺ ഒഴിവാക്കാൻ ബാറ്റ് ചെയ്ത ഇന്ത്യയുടെ പ്രതീക്ഷ അത്രയും ജഡേജയുടെ ബാറ്റിൽ ആയിരുന്നു. എന്നാൽ 77 റൺ എടുത്ത് മനോഹരമായി ബാറ്റ് ചെയ്ത ജഡേജ പുറത്തായതിന് ശേഷം ഇന്ന് മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ഒരു തവണ കൂടി ബാറ്റ് ചെയ്യാൻ പോകുന്ന പേടിയിൽ ആയിരുന്നു ഇന്ത്യ, ഓസ്ട്രേലിയ ആകട്ടെ അവസാന വിക്കറ്റ് വീഴ്ത്താനുള്ള ഒരുക്കത്തിലും.
എന്തായാലും ഓസ്‌ട്രേലിയയുടെ സ്വപ്നങ്ങൾക്ക് തടയിട്ടുകൊണ്ട് അവസാന വിക്കറ്റിൽ അത്ഭുത കൂട്ടുകെട്ടിലൂടെ ഫോളോ ഓൺ ഒഴിവാക്കി ഇന്നത്തെ ഹാപ്പി ടീം ആയി മാറാൻ ഇന്ത്യയെ സഹായിച്ചത് തങ്ങളുടെ ബോളിങ് മികവിന്റെ പേരിൽ അറിയപ്പെട്ട ആകാശ് ദീപ്, ബുംറ സഖ്യത്തിന്റെ മികവിലാണ്. പിരിയാത്ത അവസാന വിക്കറ്റിൽ 39 റൺ കൂട്ടിച്ചേർത്ത ഇരുവരും ഓസ്‌ട്രേലിയക്ക് സൃഷ്ടിച്ചത് വലിയ തലവേദന ആണ്.
ഹേസിൽവുഡ് പരിക്കേറ്റ് പിന്മാറിയെങ്കിലും കമ്മിൻസ്, സ്റ്റാർക്ക് സഖ്യം ഇന്ത്യയെ ശരിക്കും തകർത്തെറിയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത് ഇന്നലെ മുതൽ. വെറും 6 ഓവർ മാത്രം എറിഞ്ഞ് കോഹ്‌ലിയുടെ നിർണായക വിക്കറ്റ് വീഴ്ത്തിയ ഹേസിൽവുഡ് ഇല്ലെങ്കിലും അതിന്റെ കെടും പലിശയും ചേർത്ത് ബാക്കി താരങ്ങൾ പന്തെറിയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. 84 റൺ എടുത്ത രാഹുലും 77 റൺ എടുത്ത ജഡേജയും ഒഴികെ ബാക്കി ഏവരും നിരാശപെടുത്തിയപ്പോൾ ആയിരുന്നു അതുവരെ നന്നായി പന്തെറിഞ്ഞ സ്റ്റാർക്ക്, കമ്മിൻസ് സഖ്യത്തെ ഞെട്ടിച്ച രീതിയിൽ ദീപും ബുംറയും ബാറ്റ് ചെയ്തത്.
Read more
ബൗണ്ടറികളും, സിംഗിളും യദേഷ്ടം നേടി യാതൊരു ബഹളവും ഇല്ലാതെ കളിച്ച ഇന്നിംഗ്സ് ഇന്ത്യയെ എന്തായാലും ഈ കളിയിൽ സമനില പിടിക്കാൻ സഹായിക്കുമെന്ന് ഉറപ്പാണ്. 10 റൺ നേടിയ ബുംറയും 27 റൺ നേടിയ ആകാശും നാളെ അവസാന ദിനവും ബാറ്റ് ചെയ്യാൻ എത്തുമ്പോൾ ഇന്നിംഗ്സ് ജയമൊക്കെ മോഹിച്ച ഓസ്ട്രേലിയ എന്തായാലും നിരാശരാണ്.