ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാക്സർ ട്രോഫിയിൽ സമ്പൂർണ അധിപത്യവുമായി ഓസ്‌ട്രേലിയ. ഗാബ്ബയിലെ പച്ചപ്പ് നിറഞ്ഞ പിച്ചിലും ഓസ്‌ട്രേലിയൻ ബാറ്റർമാർ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ ഒഴിച്ച് ബാക്കിയുള്ളവർ മോശമായ പ്രകടനമാണ് നടത്തിയത്. രണ്ടാം ദിനം അവസാനിച്ചപ്പോൾ ഓസ്‌ട്രേലിയ 405/7 എന്ന നിലയിലാണ് നിൽക്കുന്നത്.
ഓസ്‌ട്രേലിയയുടെ ടോപ് സ്കോററായത് ട്രാവിസ് ഹെഡ് ആണ്. താരം 160 പന്തുകളിൽ 152 റൺസ് ആണ് നേടിയത്. കൂടാതെ സ്റ്റീവ് സ്മിത്ത് 190 പന്തുകളിൽ 101 റൺസും നേടി. ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാരായ ഉസ്മാൻ ഖവാജ (21), നാഥൻ മ്കസ്വീനി (9), മാർനസ്സ് ലബുഷഗ്നെ (12), മിച്ചൽ മാർഷ് (5), പാറ്റ് കമ്മിൻസ് (20) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. നിലവിൽ ക്രീസിൽ നിൽക്കുന്നത് വിക്കറ്റ് കീപ്പർ അലക്സ് ക്യാരി (45*) മിച്ചൽ സ്റ്റാർക്ക് (7*) എന്നിവരാണ്.
ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ വീണ്ടും അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിരിക്കുകയാണ്. കൂടാതെ മുഹമ്മദ് സിറാജ്, നിതീഷ് കുമാർ റെഡ്‌ഡി എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.