ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ തോൽവിയുടെ വക്കിൽ നിൽക്കുന്ന അവസ്ഥയാണ്. ആദ്യ ടെസ്റ്റിൽ വിജയിച്ചത് പോലെ തുടർന്നുള്ള പ്രകടന മികവ് കാട്ടാൻ ഇന്ത്യക്ക് സാധിക്കുന്നില്ല. രണ്ടാം ടെസ്റ്റ് മുതൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ മോശമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഒരാൾ നിന്നാൽ അദ്ദേഹത്തിന് വേണ്ട പിന്തുണ നൽകാൻ ബാക്കി ടീം അംഗങ്ങൾക്ക് സാധിക്കുന്നില്ല.
ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷ നൽകിയത് വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സിനായിരുന്നു. ആദ്യ ടെസ്റ്റിൽ തകർപ്പൻ സെഞ്ച്വറി നേടിയ താരം തന്നെയാണോ ഇങ്ങനത്തെ പ്രകടനം കാഴ്ച വെക്കുന്നത് എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. 16 പന്തിൽ വെറും 3 റൺസ് നേടി ഓസ്‌ട്രേലിയൻ താരം ജോഷ് ഹേസൽവുഡ് ആണ് വിരാടിന്റെ വിക്കറ്റ് നേടിയത്. ഏഴാമത്തെ സ്റ്റമ്പിന്റെ അടുത്തൂടെ പോയ പന്ത് വൈഡ് പോകുന്നതിന് പകരം വിരാട് അശ്രദ്ധമായി ബാറ്റ് വെച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു. അതിൽ താരത്തിന് നേരെ വൻ വിമർശനവുമായി സഞ്ജയ് മഞ്ജരേക്കര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത് ഇങ്ങനെ:
“ടെസ്റ്റില്‍ കാട്ടേണ്ട സാമാന്യ ക്ഷമ ഇന്ത്യയുടെ ബാറ്റിങ് നിര കാട്ടുന്നില്ല. അതുകൊണ്ടുതന്നെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് താളം തെറ്റുകയാണ്. സമാന രീതിയിലാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വിക്കറ്റ് നഷ്ടമാവുന്നത്. ലീവ് ചെയ്ത് കളിക്കാന്‍ താരങ്ങള്‍ തയ്യാറാവുന്നില്ല. എല്ലാ താരങ്ങളും എല്ലാ പന്തുകളും കളിക്കാന്‍ ശ്രമിക്കുന്നു. അത് തന്നെയാണ് വിരാടിന്റെ തോൽവിയും. പരാജയമായി പരിശീലനമാണ് പരിശീലകരുടേത്”
സഞ്ജയ് മഞ്ജരേക്കര്‍ തുടർന്നു:
“ടെസ്റ്റില്‍ അല്‍പ്പം കൂടി ക്ഷമ അത്യാവശ്യമാണ്. പക്ഷെ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ അതിന് തയ്യാറാവുന്നില്ല. ഇതാണ് തകര്‍ച്ചക്ക് കാരണമാവുന്നത്. ആംഗര്‍ റോളില്‍ ചേതേശ്വര്‍ പുജാരയെപ്പോലൊരു താരത്തെ ഇന്ത്യ നന്നായി മിസ് ചെയ്യുന്നു. കെ എല്‍ രാഹുല്‍ ഒരുവശത്ത് മികവ് കാട്ടുമ്പോഴും മികച്ച പിന്തുണ നല്‍കാന്‍ ഒരാള്‍ക്കും സാധിക്കുന്നില്ല” സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.