ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ ബോളർമാർക്ക് മോശമായ സമയം കൊടുത്ത് ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും. ഓസ്‌ട്രേലിയക്ക് വേണ്ടി സ്ഥിരതയാർന്ന പ്രകടനമാണ് ഇരുവരും കാഴ്ച വെക്കുന്നത്. ഗാബ്ബയിലെ പച്ചപ്പ് നിറഞ്ഞ പിച്ചിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് കാര്യങ്ങൾ അനിയോജ്യമാകില്ല എന്നായിരുന്നു പല മുൻ താരങ്ങളുടെയും വിലയിരുത്തൽ. എന്നാൽ കാര്യങ്ങൾ എല്ലാം മറിച്ചാണ് സംഭവിക്കുന്നത്.
മൂന്നു ടെസ്റ്റ് പരമ്പരകളിൽ നിന്നായി അടുപ്പിച്ച് മൂന്നു തവണയാണ് ട്രാവിസ് ഹെഡ് 50 മുകളിൽ റൺസ് നേടുന്നത്. കൂടാതെ ഫോം ഔട്ട് ആയിരുന്ന സ്റ്റീവ് സ്മിത്തും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ട്രാവിസ് ഹെഡ് 80* സ്റ്റീവ് സ്മിത്ത് 50* എന്ന നിലയിലാണ് നിൽകുന്നത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ 2 വിക്കറ്റുകളും, നിതീഷ് കുമാർ 1 വിക്കറ്റുമാണ് നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയ 196/3 എന്ന നിലയിലാണ് നിൽക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യ സമ്മർദ്ദത്തിലാണ്. ഇപ്പോൾ നടക്കുന്ന മൂന്നാം ടെസ്റ്റ് പരമ്പരയും തോൽവി ഏറ്റുവാങ്ങിയാൽ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള പ്രവേശനം അസാധ്യമാകും. ഈ ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചാലും ഇന്ത്യയുടെ ഫൈനൽ സാധ്യത കുറയും.