BGT 2024: ജയ്‌സ്വാളിനെ എനിക്ക് വേണം, അവനുള്ള മറുപടി ഈ പരമ്പരയിൽ ഉടനീളം ഞാൻ കൊടുക്കും; സംഹാര താണ്ഡവം തുടങ്ങി മിച്ചൽ സ്റ്റാർക്ക്

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ പടയെ തകർത്തെറിയുകയാണ് കങ്കാരു പട. ആദ്യ ടെസ്റ്റ് മത്സരം വിജയിച്ചപ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള പ്രവേശനം സാധ്യമാണെന്നാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റിന്റെ നാണംകെട്ട തോൽവിയോടെ കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലായി. ഇപ്പോൾ നടക്കുന്ന മൂന്നാം ടെസ്റ്റിലും പൂർണ ആധിപത്യത്തിൽ ഉള്ളത് ഓസ്‌ട്രേലിയ തന്നെയാണ്. 445 റൺസ് ആണ് അവർ ആദ്യ ഇന്നിങ്സിൽ അടിച്ചെടുത്തത്.

ബോർഡർ ഗവാസ്കർ ട്രോഫിയിൽ മിച്ചൽ സ്റ്റാർക്ക് യശസ്‌വി ജയ്‌സ്വാൾ പോരാട്ടമാണ് ഇപ്പോൾ ട്രെൻഡിങ്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ജയ്‌സ്വാൾ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാൽ മത്സരത്തിനിടയിൽ ബോളിന്‌ വേഗത പോരാ എന്ന് മിച്ചൽ സ്റ്റാർക്കിനോട് പറഞ്ഞത് ഒടുവിൽ ഇന്ത്യക്ക് തന്നെ പണിയായി. രണ്ടാം ടെസ്റ്റിലെ ആദ്യ പന്തിൽ തന്നെ ജയ്‌സ്വാളിനെ മിന്നൽ വേഗത്തിൽ പുറത്താക്കാൻ സ്റ്റാർക്കിനു സാധിച്ചു.

എന്നാൽ മൂന്നാം ടെസ്റ്റിൽ മിണ്ടാതെ ഇരുന്ന ജയ്‌സ്വാളിനെ രണ്ടാം പന്തിൽ വിക്കറ്റ് എടുത്ത് വേഗത്തിൽ തന്നെ ഡ്രസിങ് റൂമിലേക്ക് വിട്ടു. താരം രണ്ട പന്തുകളിൽ 4 റൺസ് മാത്രമാണ് നേടിയത്. കൂടാതെ യുവ താരം ശുഭ്മാൻ ഗിൽ 3 ബോളിൽ 1 റൺ നേടി വീണ്ടും സ്റ്റാർക്കിന്റെ ഇരയായി മാറി.

ഇന്ത്യയുടെ ഇപ്പോഴുള്ള അവസ്ഥ വളരെ ദയനീയമാണ്. ഈ മത്സരം സമനില പിടിക്കാനാണ് ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഈ പരമ്പര ഇന്ത്യക്ക് 4-1 നു സ്വന്തമാക്കണം.