കണ്ണൂരിൽ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. കർണാടക സ്വദേശിയായ യുവതിയുൾപ്പെടെയാണ് അറസ്റ്റിലായത്. നുച്യാട് സ്വദേശിയായ മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൾ ഹക്കീം എന്നിവരാണ് പിടിയിലായത്.
Read more
ഉളിക്കലിലെ വാടക ക്വാർട്ടേഴ്‌സിൽ നിന്നാണ് ഇവരെ പിടികൂടിയത്. പൊലീസിനെ കണ്ടപ്പോൾ എംഡിഎംഎ ടോയിലറ്റിലിട്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് സംഭവം.