പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ്. പ്രതിപക്ഷ നേതാവ് പ്രീണന കുമാരനാണെന്നും. കേരളത്തിലെ പ്രീണന രാഷ്ട്രീയം സര്‍വ സീമകളും കടന്നു പാരമ്യത്തിലെത്തിയത് സതീശന്‍ യു ഡി എഫ്ഫിന്റെ നേതൃ
നിരയിലെത്തിതനു ശേഷമാണെന്നും പിസി ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രീണന കുമാരന്‍
കേരളത്തിലെ പ്രീണന രാഷ്ട്രീയം സര്‍വ സീമകളും കടന്നു പാരമ്യത്തിലെത്തിയത് സതീശന്‍
യു ഡി എഫ്ഫിന്റെ നേതൃനിരയിലെത്തിതനു ശേഷമാണു. നാര്‍കോട്ടിക് ജിഹാദിനെക്കുറിച്ചും, ലവ് ജിഹാദിനെക്കുറിച്ചും മയക്കു മരുന്നു വ്യാപനതിനെക്കുറിച്ചും പള്ളിയില്‍ വിശ്വാസികളോട് സംസാരിച്ചതിന്റെ പേരില്‍ കല്ലറങ്ങാട്ട് പിതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിച്ചത് ഇയാള്‍ ആയിരുന്നു. ആരെ സന്തോഷിപ്പിക്കാന്‍ ആയിരുന്നു അത്?
ലീഗിനെയോ?
അതോ പോപ്പുലര്‍ ഫ്രണ്ടിനെയോ?
അതേ പോലെ ഹമാസ് വിഷയത്തില്‍ മത മൗലികവാദികള്‍ നടത്തിയ റാലികളും സമ്മേളനങ്ങളും ഉല്‍ഘാടനം ചെയ്തത് ഇതേ സതീശന്‍.മുനമ്പം വിഷയത്തില്‍ മുനമ്പത്തു ഇരകളുടെ അടുത്ത് വന്നു വഖഫ് ഭൂമി അല്ല എന്നു പറഞ്ഞ സതീശന്‍ തിരുവനന്തപുരത്തു എത്തിയപ്പോള്‍ നിയമസഭയില്‍ നിലപാട് മാറ്റി വഖഫ് ബില്ലിനെതിരെ വേട്ടകരോടൊപ്പം കൂടി. കുഞ്ഞാലികുട്ടി കണ്ണുരുട്ടിയപ്പോള്‍
വഖഫ് എന്ന വാക്ക് പോലും ടിയാന്‍ ഉച്ചരിച്ചിട്ടില്ല. മത മൗലിക വാദികള്‍ ഇരിക്കാന്‍ പറയുമ്പോള്‍ മുട്ടില്‍ ഇഴയുന്ന നിലയിലേയ്ക്ക് സതീശന്‍ അധഃപധിച്ചിരിക്കുന്നു.
Read more
ഒരു വിഭാഗം മാത്രമല്ല ന്യൂനപക്ഷം എന്ന ചിന്ത കൂടി വേണം. ഇങ്ങനെ ഉള്ളവര്‍ നയിക്കുന്ന ഒരു മുന്നണിയ്ക്ക് എന്ത് വിശ്വസിച്ചാണ് മറ്റു സമുദായ അംഗങ്ങള്‍ വോട്ട് ചെയ്യുന്നത്?
പാലാ ബിഷപ് ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നു ഇന്ന് കാലം തെളിയിച്ചിരിക്കുന്നു.
അദ്ദേഹത്തെ അതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ക്രൂശിച്ച സതീശന്‍ ഇന്ന് മാപ്പ് പറയാന്‍ തയ്യാറാവണം.